കൊച്ചി: ഐ.എസ്.എല്‍ ആറാം സീസണ്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാകുമോ എന്ന സന്ദേഹം ആര്‍ക്കും ജനിപ്പിക്കുന്നതായിരുന്നു ഇരട്ടച്ചങ്കന്‍ ക്യാപ്റ്റന്റെ ഇരട്ടഗോളിലെ വിജയത്തുടക്കം. ഇതോടെ കേരളത്തിന്‍റെ യഥാര്‍ത്ഥ ഇരട്ടച്ചങ്കന്‍ ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയാണെന്ന് മഞ്ഞപ്പട തെളിയിച്ചുകഴിഞ്ഞു.
കനത്ത മഴയിലും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മഞ്ഞക്കടലിരമ്പം ആരാധകർക്ക് സമ്മാനിച്ചത് ഒരുപിടി നല്ല കാഴ്ചകളായിരുന്നു. പൊരുതിക്കളിച്ച എടികെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുരത്താന്‍ ബർത്തലോമിയോ ഓഗ്ബച്ചെ ഇരട്ടഗോളുകളുമായി മുന്നിൽനിന്നു പട നയിച്ചു.
ആദ്യപകുതിയിലായിരുന്നു മൂന്നു ഗോളും. ആറാം മിനിറ്റിൽത്തന്നെ പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്സ് പിന്നീട് രണ്ടു ഗോൾ തിരിച്ചടിച്ചാണ് മത്സരവും മൂന്നു പോയിന്റും സ്വന്തമാക്കിയത്. 30, 45 മിനിറ്റുകളിലായിരുന്നു ഓഗ്ബച്ചെയുടെ ഗോളുകൾ. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്നും രണ്ടാമത്തേത് തകര്‍പ്പനൊരു ഹാഫ് വോളിയില്‍ നിന്നും.
പെനൽറ്റിയിൽനിന്ന് നേടിയ ആദ്യ ഗോളിൽ മഞ്ഞപ്പടയെ എടികെയ്ക്ക് ഒപ്പമെത്തിച്ച ഓഗ്ബച്ചെ, ആദ്യപകുതിയുടെ അവസാന മിനിറ്റിലെ തകർപ്പൻ വോളിയിൽ വിജയഗോളും നേടി. ബ്രിട്ടീഷ് താരം ജെറാർഡ് എംചൂഗാണ് എടികെയുടെ ഗോൾ നേടിയത്.
ഐഎസ്എല്ലിലെ നേർക്കുനേർ പോരാട്ടങ്ങളിൽ എടികെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ജയമാണിത്. നാലു കളികൾ എടികെ ജയിച്ചപ്പോൾ ആറെണ്ണം സമനിലയിൽ അവസാനിച്ചു.
ആറാം മിനിറ്റില്‍ തന്നെ അവര്‍ എ.ടി.കെ. കൊല്‍ക്കത്തയ്‌ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. ഗാര്‍ഷ്യ ഇന്‍ഗ്യൂസിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച ഹെഡ്ഡറാണ് മക്ഹ്യൂ ഒന്നാന്തരമൊരു വെടിയുണ്ടയിലൂടെ ഗോളി ബിലാലിനെ തോല്‍പിച്ച് വലയിലാക്കിയത്.
ലീഡ് നേടിയതോടെ കൊല്‍ക്കത്തെയ്ക്കായി കളിയില്‍ ആധിപത്യം. എന്നാല്‍, ഇടയ്ക്ക് റഫറി ഒരു പെനാല്‍റ്റി അനുവദിക്കാതിരുന്നത് അവര്‍ക്ക് നിരാശയായി. എന്നാല്‍, ഒരു മിനിറ്റിനുള്ളില്‍ തന്നെ മറ്റൊരു പെനാല്‍റ്റി വീണുകിട്ടിയ ബ്ലാസ്റ്റേഴ്‌സ് ഒപ്പം പിടിച്ചു.
ഒരു കോര്‍ണര്‍ കിക്കിനിടെ ജെയ്?റോ റോഡ്രിഗസിന്റെ ജെഴ്‌സി പിടിച്ചുവലിച്ചതിന് കിട്ടിയ ശിക്ഷയായിരുന്നു. കിക്കെടുത്ത സ്‌ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒബ്ബെച്ചെയ്ക്ക് പിഴച്ചില്ല.
നാല്‍പത്തിയഞ്ചാം മിനിറ്റിയിലായിരുന്നു ഒഗബെച്ചെയുടെ വെടിയുണ്ട ഗോള്‍. വലതു പാര്‍ശ്വത്തില്‍ നിന്ന് പ്രശാന്താണ് ബോക്‌സിന്റെ മധ്യഭാഗത്തേയ്ക്ക് ഒരു താഴുന്നുപറന്ന ക്രോസ് കൊടുത്തത്.
പ്രണോയ് ഹാല്‍ദാര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പന്തു ചെന്നെത്തിയത് ഒഗബെച്ചെയുടെ കാലില്‍. ഒരു തീപാറുന്ന ഹാഫ് വോളി പായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഒഗബെച്ചെയ്ക്ക്. ബ്ലാസ്റ്റേഴ്‌സ് മുന്നില്‍.