റഫറിയിങ് പിഴവുകള്‍:കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എഐഎഫ്എഫിന് പരാതി നല്‍കി; നേരിയ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മുംബൈയെ തോല്‍പ്പിക്കണം 

സ്പോര്‍ട്സ് ഡസ്ക്
Wednesday, February 3, 2021

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റഫറിയിങ് നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഔദ്യോഗികമായി പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്‍ എഫ്‌സിയുമായുള്ള മത്സരത്തിലെ റഫറിയിങ് പിഴവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.

ടീമിനെതിരെ പെനാല്‍റ്റി വിധിച്ചതും ഗാരി ഹൂപ്പറിനെ എതിര്‍ഗോളി ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി ലഭിക്കാതിരുന്നതുമെല്ലാം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുമ്പ് മൂന്ന് മത്സരങ്ങളിലും ടീമിനെതിരെ റഫറിമാര്‍ തെറ്റായ തീരുമാനങ്ങളെടുത്ത് മത്സരഫലത്തെ ബാധിച്ചു. റഫറിയിങ് നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട ആശങ്കങ്ങള്‍ പരിഹരിക്കാന്‍ ഫെഡറേഷനുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ക്ലബ്ബ് വ്യക്തമാക്കി.

റഫറിമാരുടെ നിലവാരത്തകര്‍ച്ചയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയെയും സമീപിച്ചു. അതേസമയം, നേരിയ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ തോല്‍പിക്കണം.

×