New Update
/sathyam/media/post_attachments/kAtmmMfPHfSelC96EzWn.jpg)
ബംബോലിം: ഐഎസ്എല്ലില്‍ എഫ്.സി. ഗോവയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്ലാസ്‌റ്റേഴ്‌സിനായി കെ.പി. രാഹുലും ഗോവയ്ക്കായി ഒര്‍ഗെ ഓര്‍ടിസും ഗോള്‍ നേടി.
Advertisment
മത്സരത്തില്‍ ഗോളെന്ന് തോന്നിച്ച നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിച്ചെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. 25-ാം മിനിട്ടില്‍ ഗോവ ഗോള്‍ നേടി മത്സരത്തില്‍ നിര്‍ണായക ലീഡെടുത്തു. 57-ാം മിനിട്ടില്‍ രാഹുലിലൂടെ കേരളം മറുപടി നല്‍കി.
65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ പത്തുപേരായി ചുരുങ്ങി. എന്നിട്ടും ആ അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us