Advertisment

ജനപ്രിയം; ക്ഷേമം ലക്ഷ്യം. ഐസക്കിന്റെ ബജറ്റിന് സമ്മിശ്ര പ്രതികരണം. ക്ഷേമ പെന്‍ഷനും കിറ്റും വോട്ടാകുമെന്ന് പ്രതീക്ഷ. കോവിഡിനെ നേരിടുന്നതിലും സര്‍ക്കാരിന് നേട്ടം പറയാം. പക്ഷേ ഇതിനെല്ലാം പണം കടമെടുക്കേണ്ടി വന്നാല്‍ കേരളം കടക്കെണിയിലാകും ! കഴിഞ്ഞ തവണ പ്രഖ്യാപിച്ച പാക്കേജ് എവിടെ പോയെന്ന ചോദ്യത്തിനും മറുപടിയില്ല. ജനപ്രിയമെങ്കിലും ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക വെല്ലുവിളി നിറഞ്ഞത്

New Update

publive-image

Advertisment

തിരുവനന്തപുരം: ഒറ്റനോട്ടത്തില്‍ ജനപ്രിയം. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം. പക്ഷേ പല വെല്ലുവിളികളും ഐസക്കിന്റെ ഈ ബജറ്റ് നേരിടേണ്ടി വരാം എന്നതും യാഥാര്‍ത്ഥ്യമാണ്.

തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു വര്‍ഷത്തെ ബജറ്റ് ഇത്രയധികം ജനപ്രിയമാകാതെ തരമില്ല. മുന്‍ ബജറ്റുകളുടെ തുടര്‍ച്ചയെന്ന നിലയില്‍ കണ്ടാല്‍ പല വിമര്‍ശനങ്ങളും ഉന്നയിക്കാനും കഴിയും. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നവീകരണം, ആരോഗ്യമേഖല ശക്തിപ്പെടുത്തല്‍, കൃഷി, പരമ്പരാഗത മേഖലകള്‍, ഐടി പോലുള്ള വികസനരംഗങ്ങള്‍ എന്നിവയുടെ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

publive-image

ക്ഷേമ പെന്‍ഷന്‍

ക്ഷേമ പെന്‍ഷനുകളില്‍ വലിയ മാറ്റമാണ് വരുത്തിയിട്ടുള്ളത്. 1500 രൂപയില്‍ നിന്ന് 1600 രൂപയാക്കിയത് പൊതുവില്‍ സ്വാഗതം ചെയ്തിട്ടുണ്ട് എല്ലാവരും. കടമെടുത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

publive-image

ആരോഗ്യം

കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് ആ സംവിധാനം എങ്ങനെ പ്രവര്‍ത്തിച്ചുവെന്നതു നാം കണ്ടതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ജലജന്യ രോഗങ്ങള്‍ക്കു സാധ്യതയുള്ള സംസ്ഥാനമാണിത്. അതിനു കാരണം നമ്മുടെ ജലാശയങ്ങളുടെ വ്യാപ്തിയാണ്. ഇത്തരത്തിലുള്ള വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള വലിയ ശ്രമം ബജറ്റിലുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആരോഗ്യ മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

publive-image

ഉന്നത വിദ്യാഭ്യാസം

ഇന്ത്യയില്‍ മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനമാണു കേരളം. എന്നാല്‍ അതിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖല ഉയര്‍ന്നിട്ടില്ല. അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളെവരെ ആശ്രയിക്കുന്നത്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല ഇത്. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിക്ഷേപം ഈ മേഖലയില്‍ വരുന്നില്ല.

അടുത്ത കാലത്ത് ഇതിനു മാറ്റം ഉണ്ടായിട്ടുണ്ട്. കിഫ്ബി ഉപയോഗിച്ച് കുസാറ്റിലും കേരള സര്‍വകലാശാലകളിലും അടിസ്ഥാന സൗകര്യ വികസനം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു. പക്ഷേ കാലങ്ങളായി ഐസക് നടത്തുന്ന വാക്കുകൊണ്ടുള്ള അഭ്യാസത്തിനപ്പുറം ഇതു വിജയിക്കുമോ എന്നതും കണ്ടറിയണം.

publive-image

തറവില ഗുണമാകുമോ ?

കാര്‍ഷിക ഉല്‍പന്നങ്ങളുടെ താങ്ങുവിലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ താങ്ങുവില ഇല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റ വാദത്തിന് ധനമന്ത്രി മറുപടി നല്‍കി. കേരളത്തിന്റെ പ്രധാന വിളകളായ റബര്‍, തേങ്ങ, നെല്ല് എന്നിവയുടെ തറവില ഉയര്‍ത്തിയത് കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്നു. പക്ഷേ നെല്ലിനപ്പുറം ഇതു വിജയിക്കുമോ എന്നതും കണ്ടറിയണം.

വെല്ലുവിളികള്‍

കോവിഡ് സൃഷ്ടിച്ച വെല്ലിവിളി രാജ്യാന്തര സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ക്കൂടി വേണം ബജറ്റിനെ വിലയിരുത്താന്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.9 ശതമാനമാണ്. ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യാന്തര സാമ്പതിക രംഗം നേരിടുന്നത്.

ലേകത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മൂന്നു ശതമാനം കുറവു വരുമെന്നാണ് രാജ്യാന്തര സാമ്പത്തിക ഏജന്‍സികള്‍ കണക്കുകൂട്ടുന്നത്. അതിന് ആനുപാതികമായി നമ്മുടെ വരുമാനം കുറഞ്ഞാല്‍ ബജറ്റിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കും. വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുമോയെന്നും ആശങ്കയുണ്ട്.

വാഗ്ദാനങ്ങള്‍ നടപ്പിലാകുമോ ?

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ എവിടെയാണു പോയതെന്നു അന്വേഷിക്കേണ്ടത് ആവശ്യമാണ്. പ്രഖ്യാപിച്ചതല്ലാതെ പാക്കേജുകള്‍ക്കായി തുക ചിലവഴിച്ചോ എന്നതും ചിന്തിക്കണം. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പാക്കേജ് വീണ്ടും വീണ്ടും പ്രഖ്യാപിച്ചതും ബജറ്റിന്റെ ശോഭ കെടുത്തുന്നുമുണ്ട്.

Advertisment