തിരുവനന്തപുരം; കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി.
നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കും. ജിഎസ്ടി പുനസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺ ലൈൻ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തിൽ നിന്ന് ക്ഷേമ പദ്ധതികൾ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കൽ എളുപ്പമല്ല
കേന്ദ്രത്തിന് വിമർശനവുമായി സംസ്ഥാന ബജറ്റ്. കേരളത്തെ ഇകഴ്ത്തികാട്ടാൻ സംഘടിത ശ്രമമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളം കടക്കെണിയിൽ അല്ല. കേന്ദ്ര ധന നയം പ്രതികൂലം ആണ്. വലിയ ധന ഞെരുക്കം പ്രതീക്ഷിക്കുന്നു. സംസ്ഥാനം നേരിടുന്നത് ഹാർഡ് ബജറ്റ് പ്രതിബന്ധം. കൂടുതൽ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്.കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേൽപ്പിക്കുന്നു.
വായ്പയോടുള്ള സംസ്ഥാന സമീപനത്തിൽ മാറ്റമില്ല. വായ്പ എടുത്ത് നികസന പ്രവർത്തനം നടത്തണം. കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിനു വെല്ലു വിളി നേരിടുന്നു.ഫെഡറൽ മൂല്യം സംരക്ഷിക്കാൻ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ബജറ്റ് പ്രഖ്യാപനം
രാത്രി അത്താഴത്തിന് എപ്പോഴും മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്ന് നാം കേട്ടിട്ടുണ്ടാകാം. കാരണം മറ്റൊന്നുമല്ല, ചില ഭക്ഷണങ്ങള്‍ ദഹിക്കാന്‍ സമയം വേണ്ടിവരും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കിയില്ലെങ്കില്‍, പല ദഹന പ്രശ്നങ്ങളും ഉണ്ടാകാം. ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. ഒന്ന്… എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി അത്താഴത്തിന് […]
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. […]
ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും ഒരു റോഡ് മൂവി എത്തുകയാണ്. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ആണ് പൂർണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ശക്തമായൊരു സാമൂഹിക […]
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് […]
പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുന്തിരിയുണ്ട്. എന്നാൽ ഏത് മുന്തിരിയാണ് ഏറ്റവും ആരോഗ്യകരം? ഓരോന്നിനും അതിന്റേതായ രുചിയും പോഷക ഗുണങ്ങളും ഉണ്ട്. ‘മുന്തിരി ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്. മുന്തിരിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്തിരി ചർമ്മത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. പച്ച മുന്തിരി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മുന്തിരി ഇനമാണ്. സലാഡുകൾ, സ്മൂത്തികൾ, ബേക്ക് ചെയ്ത സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഒരു കപ്പ് […]
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യക്കരാറുമായി ബന്ധപ്പെട്ട് വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിൽ നിന്ന് കോഴിക്കോട് കോർപറേഷൻ പിഴ ഇടാക്കും. 38.85 ലക്ഷം രൂപയാണ് ഈടാക്കുക. കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരുന്നു. പിന്നാലെയാണ് നടപടി. ലേലത്തുകയുടെ അഞ്ച് ശതമാനമാണ് പിഴ ഈടാക്കുന്നത്. പിഴ അടയ്ക്കാമെന്ന് കമ്പനി കോർപറേഷനെ അറിയിച്ചിരുന്നു. അതിനിടെ കരാർ സോൺടയ്ക്ക് പുതുക്കി നൽകിയ കോഴിക്കോട് കോർപറേഷൻ തീരുമാനത്തിെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് കമ്പനിക്ക് കരാർ പുതുക്കി നിൽകിയിരിക്കുന്നത്. ഉപാധികളോടെയാണ് അനുമതി. നാല് വർഷം കിട്ടിയിട്ടും പ്രാഥമിക നടപടികൾ […]
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും […]
വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. ഒന്ന്… ശരീരഭാരം കുറയ്ക്കാന്‍ […]
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് നാളെ രാവിലെ 11.30 ന് ഹാജരാകണം. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് […]