സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം നടന്നതായി സംശയം; ഹൂബ്ലിയില്‍ നിന്ന് വരുന്നതിനിടെ കാസര്‍കോട് വെച്ച് മരിച്ച പുത്തൂര്‍ സ്വദേശിയുടെ ട്രൂനാറ്റ് ഫലം പോസിറ്റീവ്‌

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം നടന്നതായി സംശയം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിയുടെ ട്രൂനാറ്റ് ഫലം പോസിറ്റീവ്‌. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുര്‍റഹ്മാന്‍  ആണ് മരിച്ചത്.

Advertisment

publive-image

ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ആണ് ഫലം പോസിറ്റീവ് ആയത്. കോവിഡ് സ്ഥിരീകരിക്കാനായി ഇദ്ദേഹത്തിന്റെ സാമ്പിൾ വീണ്ടും പരിശോധിക്കും. വിശദ പരിശോധനയ്ക്കായി സാമ്പിൾ പെരിയ ലാബിലേക്ക് അയച്ചു.

ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി.

സുള്ളിയിലെ വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലൻസ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത് അവിടെ നിന്നും ടാക്സിയിൽ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു.

പനിയാണെന്നാണ് ആശുപത്രിയിൽ അറിയിച്ചത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

covid 19 all news latest news corona death covid death
Advertisment