സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കൊവിഡ് ബാധിച്ച് മരിച്ചത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 55 വയസായിരുന്നു. കുഴഞ്ഞുവീണായിരുന്നു മരണം.

Advertisment

ഇദ്ദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്കരോഗത്തിനുള്ള ചികിത്സക്കിടെ രണ്ട് ദിവസം മുൻപ് ഡയാലിലിസ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 43 ആയി. കണ്ണൂർ ജില്ലയിൽ ചികിത്സിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയിൽ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നിവരും നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Advertisment