04
Saturday December 2021

ല​ക്ഷ​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പോ​ലും ത​മി​ഴ്നാ​ടി​ന്‍റെ തോ​ന്ന്യാ​സ​മാ​ണു തു​ട​രു​ന്ന​ത്; ഡാ​മു​ക​ൾ മി​ക്ക​തും പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക രീ​തി​ക​ളെ​യും പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യെ​യും ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്; ഘ​ട്ടം ഘ​ട്ട​മാ​യി ഓ​രോ​ന്നാ​യെ​ങ്കി​ലും ഡീ​ക്ക​മ്മീ​ഷ​ൻ ചെ​യ്യേ​ണ്ട​ത​ല്ലേ? പ​രി​സ്ഥി​തി തീ​വ്ര​വാ​ദം പ​റ​യു​ന്ന​വ​ർ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തേ പ​റ​യു​ന്നി​ല്ല? ന​ഗ​ര​ങ്ങ​ളി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ൻ മു​റി​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​വ​യി​ലൂ​ടെ കി​ട്ടു​ന്ന വെ​ള്ള​വും വൈ​ദ്യു​തി​യു​മാ​ണു പ്ര​ധാ​നം. വ​ൻ ഭീ​ഷ​ണി​ക​ളെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു ക​ർ​ഷ​ക​ർ വാ​ഴ വ​യ്ക്കു​ന്ന​തും ക​പ്പ ന​ടു​ന്ന​തും ക​യ്യാ​ല കെ​ട്ടു​ന്ന​തു​മൊ​ക്കെ അ​പ​രാ​ധ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​വേ​കി​ക​ളാ​യ ജ​ന​ത അ​നു​വ​ദി​ക്കി​ല്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, October 19, 2021

മു​ല്ല​പ്പെ​രി​യാ​റും ഇ​ടു​ക്കി​യും അ​ട​ക്കം വ​ലു​തും ചെ​റു​തു​മാ​യി കേ​ര​ള​ത്തി​ൽ 81 അ​ണ​ക്കെ​ട്ടു​ക​ൾ ഉ​ണ്ട്. നി​ര​വ​ധി​ പാ​റ​മ​ട​ക​ളും ഖ​ന​ന​വും വ​ൻ​തോ​തി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണ​ങ്ങ​ളും മ​ണ​ൽ​വാ​രലും വേ​റെ. പാ​രി​സ്ഥി​തി​ക പ​ഠ​ന​ങ്ങ​ളി​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യ റി​സോ​ർ​ട്ട് നി​ർ​മാ​ണം മ​റ്റൊ​രു വ​ഴി​ക്ക് ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണ​വും പു​ഴ​യോ​രം കെ​ട്ടി​യെ​ടു​ക്ക​ലും എ​ണ്ണ​മ​റ്റ ക്വാ​റി​ക​ളും ത​കൃ​തി​യാ​യ മ​രം​വെ​ട്ടും അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​പ​ക​മാ​ണ്.

ആ​ഗോ​ള താ​പ​നം കൂ​ടു​ന്ന​തു മൂ​ല​മു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കൂ​ടി​യാ​യ​പ്പോ​ൾ ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​വും ഭൂ​മി​യി​ൽ പേ​മാ​രി​യും ചു​ഴ​ലി​ക്കാ​റ്റു​ക​ൾ പോ​ലു​ള്ള പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ങ്ങ​ളും പ​തി​വാ​യി. പ്ര​ള​യ​ത്തിനും വ​ര​ൾ​ച്ച​യ്ക്കും ഒ​രു​പോ​ലെ കേ​ര​ളം സാ​ക്ഷി​യാ​കു​ന്നു.

കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും മാ​ത്ര​മ​ല്ല, എ​ല്ലാ ജി​ല്ല​ക​ളും പാ​രി​സ്ഥി​തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ​യു​ടെ ബാ​ക്കി​പ​ത്ര​ങ്ങ​ളാ​ണു പ​ല ത​ര​ത്തി​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ. അ​മേ​രി​ക്ക​യും ഓ​സ്ട്രേ​ലി​യ​യും ജ​ർ​മ​നി​യും അ​ട​ക്കം ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ പ​തി​വാ​യി​ട്ടു​ണ്ട്. ന​ഗ​ര​വാ​സി​ക​ളും വ​ൻ​കി​ട വ്യ​വ​സാ​യ​ങ്ങ​ളും വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​മാ​ണ് ആ​ഗോ​ള താ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളി​ൽ പ്ര​ധാ​നം.

പ്ര​കൃ​തി ചൂ​ഷ​ണ​ത്തോ​ടൊ​പ്പം കാ​ലാ​വ​സ്ഥാ മാ​റ്റ​വും കേ​ര​ള​ത്തി​നു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണെ​ന്നു മാ​ധ​വ് ഗാ​ഡ്ഗി​ൽ ഇ​ന്ന​ലെ പ​റ​ഞ്ഞു. പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വ​ൻ​കി​ട നി​ർ​മാ​ണ​ങ്ങ​ള​ല്ല കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മെ​ന്നും ഗാ​ഡ്ഗി​ൽ പ​റ​ഞ്ഞ​താ​ണു ശ​രി. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജ​ന​ത​യു​ടെ രീ​തി​ക​ളും മേ​ഖ​ല​യി​ലെ ശ​രി​യാ​യ പ​ഠ​ന​ങ്ങ​ളു​മി​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ൽ​കി​യ ചി​ല നി​ർ​ദേ​ശ​ങ്ങ​ളോ​ടാ​ണു മ​ല​യോ​ര ജ​ന​ത എ​തി​ർ​പ്പ​റി​യി​ച്ച​തെ​ന്നു ഗാ​ഡ്ഗി​ലെ​ങ്കി​ലും വി​സ​്മ​രി​ക്ക​രു​ത്.

ജ​ല​ബോം​ബു​ക​ളു​ടെ നി​ഴ​ലി​ൽ

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ അ​തീ​വലോ​ല പ്ര​ദേ​ശ​മാ​യ ഇ​ടു​ക്കി​യി​ൽ മാ​ത്രം 20 ഡാ​മു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ മൊ​ത്തം 81 ഡാ​മു​ക​ൾ. ആ​കെ സം​ഭ​ര​ണ ശേ​ഷി​യു​ടെ പ​കു​തി​യോ​ളം (48%) ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ ഡാ​മു​ക​ൾ​ക്കു മാ​ത്ര​മു​ണ്ട്. ലോ​വ​ർ പെ​രി​യാ​ർ, മ​ണി​യാ​ർ, മൂ​ന്നാ​ർ ഡാ​മു​ക​ൾ​ക്ക് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ പ്ര​ത്യേ​ക വ​ഴി​ക​ളി​ല്ല. കാ​ലാ​വ​ധി ക​ഴി​ഞ്ഞ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി സ​ർ​ക്കാ​രി​നും നേ​താ​ക്ക​ൾ​ക്കും പ​രി​സ്ഥി​തി തീ​വ്ര​വാ​ദി​ക​ൾ​ക്കും അ​റി​യാ​ത്ത​ത​ല്ല.

ഇ​ടു​ക്കി, ലോ​വ​ർ പെ​രി​യാ​ർ, മു​ല്ല​പ്പെ​രി​യാ​ർ, ചെ​റു​തോ​ണി, കു​ള​മാ​വ്, ഇ​ര​ട്ട​യാ​ർ, ഇ​ട​മ​ല​യാ​ർ, ക​ല്ലാ​ർ​കു​ട്ടി, പ​ാന്പ്ള, മൂ​ന്നാ​ർ, മ​ല​ന്പു​ഴ, മം​ഗ​ലം​, മീ​ങ്ക​ര, ചു​ള്ളി​യാ​ർ, പോ​ത്തു​ണ്ടി, വാ​ള​യാ​ർ, ശി​രു​വാ​ണി, കാ​ഞ്ഞി​ര​പ്പു​ഴ, പ​റ​ന്പി​ക്കു​ളം, പെ​രു​വാ​രി​പ​ള്ളം, ഷോ​ള​യാ​ർ, പെ​രി​ങ്ങ​ൽ​കു​ത്ത്, തെന്മല, അ​രു​വി​ക്ക​ര, പീ​ച്ചി, വാ​ഴാ​നി, കു​റ്റ്യാ​ടി, നെ​യ്യാ​ർ, പ​ന്പ, ക​ക്കി, പൊന്മുടി, ആ​ന​യി​റ​ങ്ക​ൽ, കു​ണ്ട​ള, മാ​ട്ടു​പ്പെ​ട്ടി, സെ​ങ്കു​ളം, നേ​ര്യ​മം​ഗ​ലം, ഭൂ​ത​ത്താ​ൻ​കെ​ട്ട്, പെ​രി​യാ​ർ ത​ടാ​കം, പ​ഴ​ശി, പേ​പ്പാ​റ, മ​ല​ങ്ക​ര, ചിമ്മിണി, ബാ​ണാസു​ര സാ​ഗ​ർ, കാ​രാ​പ്പു​ഴ, ക​ക്ക​യം, അ​സു​രൻ​കു​ണ്ട്, മ​ണി​യാ​ർ, മൂ​ഴി​യാ​ർ, പെ​രു​ന്തേ​ന​രു​വി, ക​രി​ക്ക​യം, അ​ള്ളു​ങ്ക​ൽ, കൊ​ച്ചു​പ​ന്പ, ആ​ന​ത്തോ​ട്, വേ​ലു​തോ​ട്, മൂ​ല​ത്ത​റ, തു​ണ​ക്ക​ട​വ്, പെ​രു​വാ​രി​പ​ള്ളം തു​ട​ങ്ങി​യ​വ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​രണി​ക​ളാ​ണ്. അ​തി​വേ​ഗം കാ​ലാ​വ​സ്ഥാമാ​റ്റം ഉ​ണ്ടാ​കു​ന്ന ഉ​ഷ്ണ​മേ​ഖ​ല​യി​ൽ ഇ​ത്ര​യേ​റെ അ​ണ​ക്കെ​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന കാ​ര്യം സാ​ധാ​ര​ണ​ക്കാ​ർ പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റി​ല്ല.

ല​ക്ഷ​ങ്ങ​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പോ​ലും ത​മി​ഴ്നാ​ടി​ന്‍റെ തോ​ന്ന്യാ​സ​മാ​ണു തു​ട​രു​ന്ന​ത്. ഡാ​മു​ക​ൾ മി​ക്ക​തും പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക രീ​തി​ക​ളെ​യും പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യെ​യും ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്. ഘ​ട്ടം ഘ​ട്ട​മാ​യി ഓ​രോ​ന്നാ​യെ​ങ്കി​ലും ഇ​വ ഡീ​ക്ക​മ്മീ​ഷ​ൻ ചെ​യ്യേ​ണ്ട​ത​ല്ലേ? പ​രി​സ്ഥി​തി തീ​വ്ര​വാ​ദം പ​റ​യു​ന്ന​വ​ർ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തേ പ​റ​യു​ന്നി​ല്ല? ന​ഗ​ര​ങ്ങ​ളി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ൻ മു​റി​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​വ​യി​ലൂ​ടെ കി​ട്ടു​ന്ന വെ​ള്ള​വും വൈ​ദ്യു​തി​യു​മാ​ണു പ്ര​ധാ​നം. വ​ൻ ഭീ​ഷ​ണി​ക​ളെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു ക​ർ​ഷ​ക​ർ വാ​ഴ വ​യ്ക്കു​ന്ന​തും ക​പ്പ ന​ടു​ന്ന​തും ക​യ്യാ​ല കെ​ട്ടു​ന്ന​തു​മൊ​ക്കെ അ​പ​രാ​ധ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​വേ​കി​ക​ളാ​യ ജ​ന​ത അ​നു​വ​ദി​ക്കി​ല്ല.

അ​ഴി​മ​തി​യും ആ​ണി​യ​ടി​ക്കു​ന്നു

ഡാ​മു​ക​ൾ, പാ​റ​മ​ട​ക​ൾ, മൈ​നിം​ഗ്, മ​ണ​ൽ​വാ​ര​ൽ, റോ​ഡ്-കെ​ട്ടി​ട-ഭി​ത്തി അ​ട​ക്ക​മു​ള്ള വ​ൻ​കി​ട കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണ​ങ്ങ​ൾ, കൂ​ണു​പോ​ലെ മു​ള​യ്ക്കു​ന്ന​തും പ​രി​സ്ഥി​തി​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​തു​മാ​യ റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്കൊ​ക്കെ പി​ന്നി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും വ​ൻ​കി​ട കോ​ണ്‍​ട്രാ​ക്ട​ർ​മാ​രും വ​ലി​യ പ​ണ​ക്കാ​രു​മാ​ണ്. ക​ർ​ഷ​ക​രെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും അ​വ​രെ സം​ര​ക്ഷി​ച്ചും ആ​ക​ണം ഇ​നി​യു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

മ​തി​യാ​യ പാ​രി​സ്ഥി​തി​ക-ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ആ​സൂ​ത്ര​ണ​വു​മാ​ണ് ആ​വ​ശ്യം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് ഒ​രു ക​ർ​ഷ​ക​നും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നും എ​തി​ര​ല്ല. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള താ​ത്പ​ര്യ​വും ശ്ര​ദ്ധ​യും മ​റ്റാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല. മ​ല​യോ​ര​ങ്ങ​ളിൽ മു​ത​ൽ കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​രെ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ പ​ക്ഷേ ആ​രു​മി​ല്ല!

പ​ക്ഷേ, കു​ടും​ബം മു​ഴു​വ​ൻ ഇ​ല്ലാ​താ​യ ഉ​രു​ൾ​പൊ​ട്ട​ൽ അ​ട​ക്ക​മു​ള്ള ദു​ര​ന്ത​ങ്ങ​ളി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന, വ​ൻ​കി​ട​ക്കാ​രു​ടെ​യും മാ​ഫി​യ​ക​ളു​ടെ​യും ആ​ർ​ത്തി​യു​ടെ പാ​ത​ക​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പാ​വം മലയോര ക​ർ​ഷ​ക​രെ കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ വ്യ​ഗ്ര​ത ന​ടു​ക്കു​ന്ന​താ​ണ്. ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ എ​ന്ന ഉ​മ്മാ​ക്കി കാ​ട്ടി ക​ർ​ഷ​ക​രെ പേ​ടി​പ്പി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ചി​ല​രെ​ങ്കി​ലും ന​ട​ത്തു​ന്ന​ത്. ക​സ്തൂ​രി​രം​ഗ​ൻ, ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടു​ക​ളി​ലെ ന​ല്ല നി​ർ​ദേ​ശ​ങ്ങ​ളെ കേ​ര​ള​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി സ്വീ​ക​രി​ക്കും.

ക​പ​ട​ത വേ​ണ്ട, ക​രു​ത​ലാ​ക​ട്ടെ

അ​നി​യ​ന്ത്രി​ത​മാ​യ ക്വാ​റി​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, വ​ൻ കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണ​ങ്ങ​ൾ, മ​ല​യി​ടി​ച്ചു നി​ര​ത്ത​ൽ തു​ട​ങ്ങി​യ​വ പരിസ്ഥിതിലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​രാ​ണു മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത്. ഒ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ മ​റ​വി​ൽ, പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​ർ അ​ധി​വ​സി​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും വ​രി​ഞ്ഞു​മു​റു​ക്കാ​നു​ള്ള ക​പ​ട​ത ചോ​ദ്യംചെ​യ്യ​പ്പെ​ട​ണം. ക​പ​ട​ത​യ​ല്ല, ക​രു​ത​ലാ​ണു വേ​ണ്ട​ത്.

പ്ര​കൃ​തിചൂ​ഷ​ണ​ത്തി​നും തെ​റ്റാ​യ ന​ട​പ​ടി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കു​ന്ന​വ​രാ​ണു മു​ഖ്യ​മാ​യും തി​രു​ത്തേ​ണ്ട​ത്. രാഷ്‌ട്രീയ നേ​താ​ക്ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത്- മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ, പാ​റ​മ​ട- മൈ​നിം​ഗ്-മ​ണ​ൽ-റി​സോ​ർ​ട്ട് മാ​ഫി​യ​ക​ൾ, വ​ൻ​കി​ട കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ, അ​തി​സ​ന്പ​ന്ന​ർ, കോ​ർ​പ​റേ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ കൊ​ടി​യ ചൂ​ഷ​ണം ത​ടാ​യാ​നാ​ക​ട്ടെ സ​ർ​ക്കാ​രി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​ങ്ങ​ൾ.

വേ​ണം, പ​രി​സ്ഥിതി ജീ​വ​നം

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണം. ഭാ​വി​ത​ല​മു​റ​യ​ല്ല, ന​മു​ക്കുത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ ചെ​റു​ക്കാ​ൻ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​ത്മാ​ർ​ഥ​വും ഫ​ല​പ്ര​ദ​വു​മാ​യ പ​ഠ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണം. അ​ത്ത​രം ന​ട​പ​ടി​ക​ളെ എ​ല്ലാ​വ​രും ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കും. പ​ക്ഷേ, അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും രാഷ്‌ട്രീയ​വും മ​ത​പ​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക പ്ര​ധാ​ന​മാ​ണി​തി​ന്.

തി​രു​ത്താ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു. പ​ഴ​മ​ക്കാ​രെ പോ​ലെ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യ ജീ​വി​ത​രീ​തി​ക​ളും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും പു​നഃ​സ്ഥാ​പി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്രാ​യോ​ഗി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​ക​ണം മു​ൻ​തൂ​ക്കം.

Related Posts

More News

ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസർക്കാർ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേരളത്തിനു പുറമേ ഒഡീഷ, കർണാടക, തമിഴ്‌നാട്, മിസോറം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനുമാണ് കത്തയച്ചത്. കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഒരാള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രി, മറ്റേയാള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചുമതലയില്‍ നിന്നും മാറി നിന്നിരുന്ന കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കു മടങ്ങിവന്നതിനേപ്പറ്റി ‘മാതൃഭൂമി ന്യൂസ് ‘ വെള്ളിയാഴ്ച (ഡിസംബര്‍ 3, 2021) രാത്രി എട്ടു മണിക്കു നടത്തിയ ‘സൂപ്പര്‍ പ്രൈം ടൈം’ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിലേയ്ക്ക് കടന്നു ചെല്ലുന്നതായിരുന്നു. സൂഷ്മമായ നിരീക്ഷണത്തിലൂടെ എന്‍.എം […]

കാഞ്ഞിരമറ്റം: കുലയറ്റിക്കര മേലോത്ത് എം.എം വർഗീസ് 72 നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ. ഭാര്യ: ലിസി വർഗീസ് പെരുമ്പളം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: മേരി, വിജിൽ വർഗീസ്. മരുമകൻ: ഷൈജു പൊല്ലയിൽ.

വടക്കന്‍ കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വടുത്ത വേനലിനെത്തുടര്‍ന്ന് ചൂട് 109 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈപ്പര്‍തേര്‍മിയയും നിര്‍ജ്ജലീകരണവും ബാധിച്ചാണ് ദമ്പതികളും കുഞ്ഞും മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോനാഥന്‍ ഗെറിഷ് (45), ഭാര്യ എല്ലെന്‍ ചുങ് (31), അവരുടെ മകള്‍ മിജു എന്നിവരാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജ്ജലീകരണം ബാധിച്ച് മരണപ്പെട്ടത്. സിയറ നാഷണല്‍ ഫോറസ്റ്റ് ഭാഗത്താണ് കുടുംഹം ഹൈക്കിംഗ് ട്രയല്‍ നടത്തിയത്. […]

അറുതിക്കറ്റം കാണാനായി അറബിയുടെ നാട്ടിൽ വന്നിട്ടെത്ര നാളായി. ആരുമില്ലെനിക്കൊരു കൈത്താങ്ങിനായി, അമ്മയെപ്പോലാവില്ല പോറ്റമ്മമാർ. അറിയുന്നുഞാനിന്ന്, ഇവിടം അണഞ്ഞുപോയൊരു അത്ഭുതവിളക്കാണെന്ന്. അലിഞ്ഞില്ല, കനിഞ്ഞില്ല, ഈ അലാവുദ്ധീന്റെ നാടെനിക്കായ്. കാത്തിരിക്കാനിനി നേരമില്ല, നിന്റെ കാഞ്ചന കൗതുകമാസ്വദിക്കാൻ. നേരമായെനിക്ക് വിടചൊല്ലാൻ നേടിയതൊക്കെയും കൊഴിഞ്ഞുപോയ് നേരും നെറിയുമില്ലിവിടെ നേരത്തേയങ്ങു പോയിടാം. ഒരിക്കൽ, മോഹകാമനകളുടെ യാനപാത്രമായ് പൊട്ടിമുളച്ചു, ഉർവ്വരതയിൽനിന്നൊരനുരാഗം പ്രണയമായ്, മുന്തിരിവീഞ്ഞിൽ ലഹരിയായ് ലയിച്ചൊരു വ്യാഴവട്ടം. പ്രാണരക്തമൊഴുകിയ മേനിയിൽ അലിഞ്ഞുചേർന്ന മോഹമാസകലം പൊട്ടിത്തെറിച്ചു, പ്രാണനമന്ത്രം ചങ്കുപൊട്ടി മരിക്കുമ്പോഴും പ്രാർത്ഥിക്കുമീ ഹൃദയം നിനക്കായ്. കാത്തുനിൽക്കാനിനി നേരമില്ല, […]

  പതിമൂന്നുകാരന്റെ വെടിയേറ്റ് പതിനാല് വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ടു. ജോര്‍ജിയ സ്വദേശിയായ പതിമൂന്നുകാരനാണ് അബദ്ധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ മറ്റ് രണ്ട് പേര്‍ക്ക് നേരെയാണ് കുട്ടി നിറയൊഴിച്ചത്. എന്നാല്‍ വെടികൊണ്ടത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെ ദേഹത്തായിരുന്നു. പതിമൂന്നുകാരന്റെ സഹോദരിയായ കൈറ സ്‌കോട്ട് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ തന്നെ നിയമവിരുദ്ധമായി തോക്കുകള്‍ ഉണ്ടാക്കി വില്‍ക്കുകയായിരുന്നു പതിമൂന്നുകാരന്‍ എന്ന് പോലീസ് കണ്ടെത്തി. ഓണ്‍ലൈനായി വാങ്ങാന്‍ ലഭിക്കുന്ന തോക്കിന്റെ വിവിധ ഭാഗങ്ങള്‍ വാങ്ങിയ ശേഷം ഇവ ചേര്‍ത്ത് ഗോസ്റ്റ് ഗണ്ണുകള്‍ നിര്‍മ്മിച്ച് […]

കെയ്‌റോ: 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ മജീദിന്റെ പരിശീലകന്‍ ആദം അല്‍ സെല്‍ദാറാണ് (53) മരിച്ചത്. അല്‍ സാര്‍ക്കയ്‌ക്കെതിരായ മത്സരത്തിന്റെ 92-ാം മിനിറ്റിലാണ് അല്‍ മജീദ് ക്ലബ്ബ് ഗോള്‍ നേടിയത്. താരങ്ങള്‍ക്കൊപ്പം ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞുവീഴുകയായിരുന്നു.

ഒറിഗോണിന്റെ കിഴക്കന്‍ മേഖലയില്‍ ചെന്നായ്ക്കളെ വിഷം അകത്ത് ചെന്ന് ചത്ത നിലയില്‍ കാണപ്പെട്ടു. എട്ട് ചെന്നായ്ക്കളാണ് കൊല്ലപ്പെട്ടത്. ആരോ മനപ്പൂര്‍വ്വം ചെന്നായ്ക്കള്‍ക്ക് വിഷം നല്‍കി കൊന്നതാണെന്ന് പോലീസിന്റെ നിഗമനം. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ”എന്റെ അറിവില്‍, ഒറിഗോണില്‍ ഇതാദ്യമായാണ് ചെന്നായ്ക്കളെ വിഷം നല്‍കി കൊല്ലുന്നതെന്ന് സേലത്തിലെ ഒഎസ്പിയുടെ ക്യാപ്റ്റന്‍ സ്റ്റെഫാനി ബിഗ്മാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ പോലീസും ഒറിഗോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഷ് & വൈല്‍ഡും […]

ജിദ്ദ : രണ്ടര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന സാമൂഹ്യ സന്നദ്ധ പ്രവർത്തകനും പ്രവാസി സാംസ്‌കാരിക വേദി നാഷനൽ കമ്മിറ്റിയംഗവുമായ സാബു വെള്ളാരപ്പിള്ളിക്ക് പ്രവാസി സാംസ്കാരിക വേദി പടിഞ്ഞാറൻ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി.  പ്രവാസി സാംസ്കാരിക വേദിയുടെ ഉപഹാരം പടിഞ്ഞാറൻ മേഖല പ്രസിഡന്റ്  അബ്ദുറഹീം ഒതുക്കുങ്ങൽ ചടങ്ങിൽ വെച്ച്  സാബു വെള്ളാരപ്പിള്ളിക്ക്  സമ്മാനിച്ചു. ജിദ്ദ ഹംദാനിയയിൽ നടന്ന പരിപാടിയിൽ  സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി, സെക്രട്ടറി ഷഫീഖ് മേലാറ്റൂർ, കമ്മിറ്റിയംഗങ്ങളായ  അഡ്വ. നസിറുദ്ദീൻ  ഇടുക്കി, […]

error: Content is protected !!