Advertisment

വി മുരളീധരന്‍ കഴക്കൂട്ടത്തു തന്നെ ! വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയും നേമത്ത് കുമ്മനവും സ്ഥാനാര്‍ത്ഥിയാകും; ധാരണ ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കണമെന്ന് കോര്‍ കമ്മറ്റി. തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിനായി ഇക്കുറി മത്സരിക്കുന്നില്ലെന്ന് കെ സുരേന്ദ്രനും; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച !

New Update

കൊച്ചി: വട്ടിയൂര്‍ക്കാവില്‍ ഇക്കുറി സുരേഷ് ഗോപി മത്സരിക്കും. തൃശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് വട്ടിയൂര്‍ക്കാവില്‍ വീണ്ടും ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവ് അല്ലെങ്കില്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കണമെന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്.

Advertisment

publive-image

എന്നാല്‍ രാജ്യസഭയില്‍ ഒന്നര വര്‍ഷം ടേം ബാക്കിയുള്ളതിനാല്‍ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ സുരേഷ് ഗോപി വട്ടിയൂര്‍ക്കാവില്‍ കളത്തിലിറങ്ങും. കഴിഞ്ഞ തവണ ലോക്സഭയിലേക്ക് തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചിരുന്നു.

സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലെങ്കില്‍ വി.വി രാജേഷ് തിരുവനന്തപുരത്ത് മത്സരിക്കും. മറിച്ചാണെങ്കില്‍ വിവി രാജേഷ് തന്നെയാകും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുക. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേര് കോന്നിയിലും കേന്ദ്രമന്ത്രി വി മുരളീധരനെ കഴക്കൂട്ടത്തുമാണ് പരിഗണിക്കുന്നത്.

എന്നാല്‍ ഇവര്‍ രണ്ട് പേരും കൂടി മത്സരിക്കാന്‍ സാധ്യത കുറവാണ്. പ്രചാരണം ഏകോപിപ്പിക്കാന്‍ ആളില്ലാത്ത പ്രശ്നം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാതെ പ്രചാരണത്തിന്റെ ഏകോപനത്തിന് നില്‍ക്കാമെന്നാണ് സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അങ്ങനെ വന്നാല്‍ വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്താന്‍ മുരളീധരന് കഴിഞ്ഞിരുന്നു. ഒ രാജഗോപാല്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. പകരം നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും.

അതുപോലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. പുലര്‍ച്ചെ ഒരുമണി വരെ കോര്‍ കമ്മിറ്റി യോഗം നീണ്ടിരുന്നു.

v muralidharan k surendran kerala election 2021
Advertisment