ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ദില്‍ഷ വിജയ കിരീടം ചൂടിയത് ഹൌസിനുള്ളിലെ പലരെയും അത്ര സന്തോഷിപ്പിച്ചില്ല എന്ന് ഓരോ മത്സരാര്‍ത്ഥിയുടെയും ഭാവത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ഒരാള്‍ മാത്രമേ ആ വിജയത്തില്‍ സന്തോഷിച്ചുള്ളു. നമ്മള് വിജയി ആകുമ്പോള്‍ ചുറ്റുമുള്ളവര്‍ കൂടി അഭിനന്ദിക്കുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്.
പ്രണയത്തെ കുറിച്ചൊന്നും ഇതുവരെ സംസാരിച്ചിട്ടില്ല. അവിടെ എന്താണോ ആരാണോ ശരി എന്ന് തോന്നുന്നത് അവരുടെ കൂടെയാണ് നിന്നത്. തന്നെപ്പോലെ വൈബ് കിട്ടിയ ആളായിരുന്നു റോബിന്. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.വിവാഹം തങ്ങള്‍ രണ്ട് പേരും തമ്മിലുള്ള കാര്യമാണ്. എന്നാല്‍ ഹൌസിന് പുറത്തു നിരവധി ആരാധകരെ നേടിയെടുത്ത ദില്‍ഷ മലയാളം ബിഗ് ബോസിന്റെ ചരിത്രം തന്നെ തിരുത്തി കുറിച്ചു.
/sathyam/media/post_attachments/7lBGOKSrVJ1sdr3A3tY5.png)
എന്താണെങ്കിലും ഉറപ്പായും വൈകാതെ അറിയിക്കാമെന്നാണ് ദില്‍ഷ പറയുന്നത്. അവര്‍ക്കത് ചെയ്യാമായിരുന്നു. അവര്‍ വെറുക്കാന്‍ മാത്രം അവരോട് ഒന്നും ചെയ്തിട്ടില്ല. ബിഗ് ബോസിന് ശേഷം വല്ലാതെ വിഷമിച്ചു. പ്രതീക്ഷിച്ച കാര്യങ്ങള്‍ ആയിരുന്നില്ല പുറത്ത് ഉണ്ടായതെന്ന് ദില്‍ഷ പറയുന്നു. മലയാളത്തിലെ ആദ്യത്തെ ടൈറ്റില്‍ വിന്നറായ വനിത എന്ന പേരിലാണ് ദില്‍ഷയെ ചരിത്രം രേഖപ്പെടുത്തുക.
എന്നാല്‍ ഹൌസില്‍ നിന്നും പുറത്തിറങ്ങിയ ദില്‍ഷയും റോബിനും വിവാഹം കഴിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. ഇപ്പോഴിതാ റോബിനുമായുള്ള വിവാഹത്തെ കുറിച്ച് ദില്‍ഷ തന്നെ ഒടുവില്‍ മനസ് തുറന്നു സംസാരിക്കുകയുണ്ടായി. ഒരു പ്രമുഖ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം റോബിന്റെ ഫാന്‍സിനെ കണ്ട് ശരിക്കും ഞെട്ടി. ഡോക്ടറിന് ഇത്ര ഫാന്‍സ് ഉണ്ടെന്ന് അറിയില്ലായിരുന്നു. പുറത്തുള്ള ആരുമായും ഒരു കോണ്ടാക്ടും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ച് അറിയുമായിരുന്നില്ലന്നു ദില്‍ഷ പറയുന്നു.