/sathyam/media/post_attachments/xyxvzwQi1uE67YVedbi2.jpg)
ദുബായ് : ലോക്ഡൗൺ മൂലം യാത്രാവിലക്ക് നിലനില്‍ക്കുന്നതിനിടെ ഒരു അപൂര്‍വ്വ ദൃശ്യമാണ് കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ കണ്ടത്. യാത്രാ വിമാനത്തില്‍ യാത്രക്കാര്‍ ഇരിക്കേണ്ട സീറ്റുകളില്‍ മുഴുവന്‍ പച്ചക്കറി ബോക്സുകള്‍ . വിഷു കൂടി എത്തിയതോടെ ഗള്‍ഫില്‍ പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറിയതോടെ ചാർട്ടർ വിമാനങ്ങളില്‍ പച്ചക്കറി, പഴം എന്നിവ എത്തിക്കുകയായിരുന്നു.
ചരക്കു വിമാനങ്ങള്‍ ഉപയോഗിക്കാന്‍ മാത്രം ഓര്‍ഡര്‍ ഇല്ലാതെവന്നതോടെയാണ് യാത്രാ വിമാനങ്ങളെ ആശ്രയിക്കാൻ കാരണമെന്നു മലപ്പുറം കരിപ്പൂരിലെ കെഎൻപി എക്സ്പോർട്സ് മാനേജിങ് ഡയറക്ടർ സൂഫിയാൻ കാരി, പാർട്ണർ ലുക്മാൻ കാരി എന്നിവർ പറഞ്ഞു. ഒരു യാത്രാ വിമാനത്തിൽ 16 ടൺ ചരക്കാണ് കയറ്റുക.
ചരക്കു നിറയ്ക്കുന്ന ഭാഗത്തിനു പുറമേ, യാത്രക്കാരുടെ സീറ്റുകളിലും പച്ചക്കറികൾ പായ്ക്ക് ചെയ്ത്, കെട്ടിവയ്ക്കുകയാണു ചെയ്യുന്നത്. കയറ്റുമതി കമ്പനികൾ ഒറ്റയ്ക്കും പങ്കുചേർന്നും ഇന്ത്യയിലെയും വിദേശത്തെയും വിമാനങ്ങൾ ഇതിനായി ചാർട്ടർ ചെയ്യുന്നുണ്ട്.
വിമാനങ്ങൾ പൂർണമായി റദ്ദാക്കിയതോടെ കേരളത്തിൽ നിന്നുള്ള പച്ചക്കറി, പഴം കയറ്റുമതി പാടേ നിലച്ചിരുന്നു. ഈ മാസമാദ്യം ഗൾഫ് രാജ്യങ്ങളിൽനിന്നു വൻതോതിൽ ആവശ്യമുയർന്നതോടെയാണു ചെറിയ യാത്രാ വിമാനങ്ങൾ ചാർട്ടർ ചെയ്ത് യുഎഇ, ഖത്തർ, ഒമാൻ, സൗദി എന്നിവിടങ്ങളിലേക്കു പഴവും പച്ചക്കറിയും കയറ്റി അയയ്ക്കാൻ തുടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us