അരിവിതരണം തടഞ്ഞ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഹൈക്കോടതിയിൽ

New Update

തിരുവനന്തപുരം : മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തിരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

Advertisment

publive-image

ഇത് സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നുമാണ് സർക്കാരിന്റെ വാദം. പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നൽകി വന്നിരുന്ന നടപടികളുടെ തുടർച്ചയാണെന്നുമാണ് സർക്കാർ കമ്മീഷനെ അറിയിച്ചത്.

kerala govt
Advertisment