/sathyam/media/post_attachments/L6d7fZ3NKsaPSXG1krBe.jpg)
തമിഴ്‌നാട്, കർണ്ണാടകം, ആസ്സാം, പോണ്ടിച്ചേരി സംസ്ഥാനങ്ങൾക്കുശേഷം കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം നടത്തിയ അഞ്ചാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
എന്നാൽ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ പല നേതാക്കളും രാജ്യമൊട്ടാകെ കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിൽ താഴപ്പറയുന്ന മൂന്നു വാക്സിനുകളാണ് ഇപ്പോൾ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) ന്‍റെ അടിയന്തര അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നത്.
(1) ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനെക്ക (AstraZeneca) യും ചേർന്ന് വികസിപ്പിച്ചെടുത്ത പൂണെ സിറം ഇൻസ്റ്റിട്യൂട്ട് നിർമ്മിച്ച കോവിഷീല്‍ഡ് (2) ഭാരത് ബയോടെക് ഹൈദരാബാദ് നിർമ്മിച്ച കോവാക്സിന്‍ (3) യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ നിർമ്മിച്ച ഫൈസർ-ബയോടെക് വാക്സിൻ (Pfizer-BioNTech vaccine) എന്നിവയാണ് അവ. ഇതിൽ ഫൈസർ-ബയോടെക് വാക്സിൻ ഇന്ത്യയിൽ ഇതുവരെ ട്രയൽ നടത്തിയിട്ടില്ല.
ഇതിനിടെ റഷ്യയുടെ സ്പുട്നിക് വി (Sputnik V) വാക്‌സിൻ ഇന്ത്യയിൽ ട്രയൽ നടത്താൻ അനുമതി ലഭിച്ചിരിക്കുകയാണെങ്കിലും ആ വാക്‌സിൻ സ്വീകരിക്കുന്നവർ രണ്ടുമാസക്കാലത്തേക്ക് മദ്യം കഴിക്കാൻ പാടില്ലെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന നാലാമത്തെ രാജ്യമായ റഷ്യയിൽ അതുകൊണ്ടുതന്നെ ഈ വാക്‌സിനെതിരേയുള്ള പ്രതിഷേധം ശക്തമാണ്. ആഘോഷസീസണിൽ മദ്യമുപേക്ഷിക്കുക എന്നത് കോവിഡ് ബാധിക്കുന്നതിലും വലിയ ബുദ്ധിമുട്ടാണെന്ന അഭിപ്രായമാണ് പലർക്കുമുള്ളത്.
നാളെമുതലാണ് റഷ്യയിൽ സ്പുട്നിക് വി വാക്‌സിൻ വ്യാപകമായി കുത്തിവയ്പ്പ് നടത്താൻ പോകുന്നത്. ഇത് 2 ഡോസാണ് ഒരാൾക്ക് നൽകുക.ആദ്യഡോസ് നൽകി 21 മത്തെ ദിവസം രണ്ടാമത്തെ ഡോസ് നൽകപ്പെടും.
വരുന്ന 2021 ജനുവരി മാസത്തോടെ ലോകത്തെ പല രാജ്യങ്ങളിലും വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2021 മദ്ധ്യത്തോടെ കോവിഡ് വ്യാപനം 75 % ത്തിലധികം കുറവുണ്ടാകുമെന്നും ജനജീവിതം പഴയനിലയിലേക്ക് മടങ്ങുമെന്നുമാണ് അനുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us