സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു; നിര്‍ദ്ദേശങ്ങളുമായി ദുരന്തനിവാരണ സമിതി; പകല്‍ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നു. 35.37 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയര്‍ന്ന താപനില. ഈ മാസം അഞ്ച് ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കേരളത്തിലാണ്. കോട്ടയം, കണ്ണൂര്‍, പുനലൂര്‍, ആലപ്പുഴ മേഖലകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

Advertisment

publive-image

ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണസമിതി സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, പുറത്തേക്കിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക, നിര്‍ജലീകരണമുണ്ടാവുന്ന മദ്യം, കാപ്പി, ചായ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക, കുടിവെള്ളം കരുതുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

kerala heavy hot
Advertisment