Advertisment

 ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യ പേപ്പറും ഉയര്‍ന്ന മാര്‍ക്കും കിട്ടുന്ന സ്ഥിതിയാണ്‌ ;  സുപ്രീംകോടതിയില്‍ ജാമ്യം തേടി പോയ മുന്‍ കേന്ദ്രമന്ത്രി പോലും അറസ്റ്റിലായി; എന്നിട്ടും ഇവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല; പി.എസ്.സി തട്ടിപ്പില്‍ പൊലീസിനെതിരെ ഹൈക്കോടതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  യൂണിവേഴ്‌സിറ്റി കത്തികുത്ത് കേസിലെ വിദ്യാര്‍ത്ഥികള്‍ പ്രതികളായ

പി.എസ്.സി തട്ടിപ്പ് കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും കിട്ടുന്ന സ്ഥിതിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Advertisment

ഹാളില്‍ മൊബൈല്‍ അനുവദനീയമാണോയെന്നു ചോദിച്ച കോടതി പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും നിരീക്ഷിച്ചു.

publive-image

കേസിലെ നാലാം പ്രതിയായ സഫീറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കാരനാണെങ്കില്‍ ഇങ്ങനെയാണോ പൊലീസ് നടപടിയെടുക്കുകയെന്നും സഫീറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സുപ്രീംകോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രി പോലും അറസ്റ്റിലായി.

എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?’ പ്രതികളുടെ ഉന്നത സ്വാധീനമാണോ അറസ്റ്റ് ഒഴിവാകാന്‍ കാരണമെന്നും ജസ്റ്റീസ് സുധീന്ദ്രകുമാര്‍ ചോദിച്ചു.

Advertisment