സംസ്ഥാനത്തിന്റെ ആദ്യ ഉന്നത പുരസ്‌ക്കാരത്തിനായി പ്രാഥമിക പട്ടികയിലുള്ളത് 128 പേര്‍ ! മുതിര്‍ന്ന രാഷ്ട്രീയ നേതാവും സിനിമാ താരവും വ്യവസായ പ്രമുഖനും കേരള ജ്യോതി പരിഗണനയില്‍. വിവാദ നായകരുള്‍പ്പെടെയുള്ളവര്‍ കേരള ശ്രീ പുരസ്‌ക്കാരത്തിന്റെ പ്രാഥമിക പട്ടികയിലുണ്ടെന്നും സൂചന ! പുരസ്‌ക്കാര പ്രഖ്യാപനം കേരള പിറവി ദിനത്തില്‍

author-image
Charlie
New Update

publive-image

തിരുവനന്തപുരം: പത്മ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന പുരസ്‌ക്കാരത്തിനായി ഇതുവരെ ലഭിച്ചത് 128 നാമനിര്‍ദേശം. മൂന്നു തലത്തില്‍ നല്‍കുന്ന എട്ടു പുരസ്‌ക്കാരങ്ങള്‍ക്കായാണ് ഇത്രയധികം നാമ നിര്‍ദേശം ലഭിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ദ സമിതിക്ക് പട്ടിക കൈമാറും.

Advertisment

കേരള പിറവി ദിനത്തിലാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുക. സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായ കേരള ജ്യോതി ഒരാള്‍ക്കും കേരള പ്രഭ രണ്ടു പേര്‍ക്കും കേരള ശ്രീ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്. കീര്‍ത്തിമുദ്രയും സാക്ഷ്യപത്രവും മാത്രമാണ് പുരസ്‌ക്കാരം.

പുരസ്‌ക്കാരത്തിനൊപ്പം പണമൊന്നും ലഭിക്കില്ല. തന്നെയുമല്ല പുരസ്‌ക്കാരം പേരിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കരുതെന്നാണ് പ്രധാന നിബന്ധനകളിലൊന്ന്. മൂന്നുമാസത്തെ സമയത്തിനിടെ പൊതുജനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കലക്ടര്‍മാര്‍, വകുപ്പു മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായിരുന്നു നാമനിര്‍ദേശത്തിന് അവസരമുണ്ടായത്.

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പ്രമുഖരെയാണ് നാമനിര്‍ദേശം ചെയ്യേണ്ടിയിരുന്നത്. പ്രമുഖ നടന്‍, പ്രവാസി വ്യവസായി, മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എന്നിവരാണ് കേരള ജ്യോതി പുരസ്‌ക്കാര പട്ടികയില്‍ ഉള്ളതെന്നാണ് സൂചന.

ചില വ്യവസായികളെയും വിവാദ നായകരുമൊക്കെ പ്രാഥമിക പട്ടികയില്‍ വന്നിട്ടുണ്ടെന്നാണ് സൂചന. മൂന്നു തലത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാകും അന്തിമ പുരസ്‌ക്കാര പട്ടിക തയ്യാറാക്കുകയെന്നാണ് വിവരം.

Advertisment