തിരുവനന്തപുരം: കേരളത്തിൽ കിഫ്ബി വരുന്നതിനു മുമ്പും വികസനം ഉണ്ടായിട്ടുണ്ട് എന്ന് കെ മുരളീധരൻ എംപി. വികസനത്തിൽ കിഫ്ബി ഒരു ഘടകം അല്ല. കുറെ കടം തിരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. കിഫ്ബി ഒട്ടും സുതാര്യമല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
/sathyam/media/post_attachments/exP2WSAxOq4hNZtC50UV.jpg)
കേന്ദ്ര ഏജൻസികളെ കേരളം കത്ത് അയച്ചു ക്ഷണിച്ചു വരുത്തിയതാണ്. അല്ലാതെ തന്നെ വരാൻ ശ്രമിക്കുന്നവരാണ് ഈ ഏജൻസികൾ. പക്ഷെ ഇപ്പോഴും കേരളത്തോട് കേന്ദ്ര ഏജൻസികൾ മൃദുസമീപനം സ്വീകരിക്കുകയാണ്.
കോൺഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. താൻ ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.