കര്‍ണ്ണാടകയിലും, മഹാരാഷ്ട്രയിലും അസമിലുമെല്ലാം അന്ധവിശ്വാസ നിയമം പാസാക്കി, അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം കേരളത്തില്‍ നടപ്പാകാത്തത് ആള്‍ ദൈവങ്ങളുടെയും, മതനേതാക്കളുടെയും സമ്മര്‍ദ്ദം മൂലം

author-image
Charlie
New Update

publive-image

Advertisment

കര്‍ണ്ണാടകയിലും, മഹാരാഷ്ട്രയിലും അസമിലുമെല്ലാം അന്ധവിശ്വാസ നിയമം പാസാക്കിയിട്ടും കേരളം ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ചില ആള്‍ദൈവങ്ങളുടെയും സിദ്ധന്‍മാരുടെയും രാഷ്ട്രീയ സ്വാധീനം മൂലമെന്ന് വിമര്‍ശനം.

പി ടി തോമസ്, ഡി കെ പ്രസേനന്‍ എന്നീ എം എല്‍ എ മാര്‍ കേരളാ അന്ധ വിശ്വാസ നിര്‍മാര്‍ജ്ജ നിയമം സ്വകാര്യ ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ കാര്യമായ പിന്തുണ കിട്ടിയില്ല.

പിന്നീട് നിയമപരിഷ്‌കാര കമ്മീഷന്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി സമഗ്ര റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. നിയമ വകുപ്പ് തയ്യാറാക്കിയ കരട് ബില്ല് ആഭ്യന്തര വകുപ്പിന്റെ പരിഗണനക്ക് ഇത് വരെ വന്നിട്ടില്ല. 2015 ല്‍ അന്നത്തെ സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്ല് നിയമസഭയില്‍ പൈലറ്റ് ചെയ്തിരുന്നെങ്കിലും അതും എങ്ങും എത്താതെ പോയി.

കേരള പ്രിവെന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവിള്‍ പ്രാക്ടീസസ് സോര്‍സറി ആന്റ് ബ്ലാക്ക് മാജിക്ക് ബില്ല് എന്ന് പേരിട്ടാണ് ഇതിന്റെ കരട് നിയമവകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയത്. ഇത് കഴിഞ്ഞ കുറെ മാസങ്ങളായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലിരിക്കുകയാണ്.

വിപുലമായ അഭിപ്രായ ശേഖരണം നടത്തിയ ശേഷം നിയമ നിര്‍മ്മാണത്തിലേക്ക് കടക്കാനാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആള്‍ ദൈവങ്ങളുടെയും സിദ്ധന്‍മാരുടെയും ചില മതനേതാക്കളുടെയും രാഷ്ട്രീയ സ്വാധീനം മൂലമാണ് ഈ ബില്ല് നിയമമാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ന സൂചനയണുള്ളത്.

മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കല്‍ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്‌കാര കമ്മീഷന്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്.

ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പ്രസ്തുത നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് കെടി തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശകള്‍ കൈമാറിയത്.

Advertisment