സംസ്ഥാനത്ത്‌ പാതിരാത്രിയിലും ഏതു മദ്യവും കിട്ടും ! ചട്ടങ്ങള്‍ കാറ്റില്‍പറത്തി ബാറുകള്‍; അഞ്ചുമണി കഴിഞ്ഞാല്‍ ഈടാക്കുന്നത് വന്‍ തുക; പല മദ്യത്തിനും ഗുണനിലവാരവും കുറവ്! കേരളത്തിലെ ബാറുകളില്‍ വൈകിട്ട് അഞ്ചിന് ശേഷം നടക്കുന്ന തട്ടിപ്പുകള്‍ പുറത്ത് വിട്ട് സത്യം ഓണ്‍ലൈന്‍

New Update

കോട്ടയം: നിലവില്‍ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണെങ്കിലും ചട്ടങ്ങളെല്ലാം ലംഘിക്കുകയാണ് ബാറുകള്‍. പാതിരാ വരെ ബാറുകളില്‍ നിന്ന് ആര്‍ക്കും യഥേഷ്ടം മദ്യം ലഭിക്കും. ബാറുകളിലെ ജീവനക്കാരെ തന്നെയാണ് ഇതിനായി പലയിടത്തും നിയോഗിച്ചിട്ടുള്ളത്.ബാറില്‍ നല്‍കുന്ന തുകയെക്കാള്‍ കൂടുതലാണ് പല ബാറുകളും അഞ്ചുമണി കഴിഞ്ഞാല്‍ ഈടാക്കുന്നത്.

Advertisment

രാത്രി വൈകുംതോറും തുകയും കൂടും. വിലകുറഞ്ഞ റം, ബ്രാന്‍ഡി വിഭാഗത്തിലുള്ള മദ്യമാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്.മലയാളികളായ ജീവനക്കാര്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരെയും ബാറുടമകള്‍ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

പല മദ്യത്തിനും ഗുണനിലവാരവും കുറവാണ്. ലോക്ഡൗണ്‍ കാലത്തെ മദ്യവിതരണ നിയന്ത്രണത്തിലും കൊള്ളലാഭം ഉണ്ടാക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതോടെ സത്യം ഓണ്‍ലൈന്‍ നടത്തിയ അന്വേഷണമാണ് ഈ ഞെട്ടിക്കുന്ന കൊള്ളവില്‍പ്പന പുറത്തുക്കൊണ്ടുവന്നത്.

liquor sale
Advertisment