New Update
ഡാളസ്: ഡാളസ്സിലെ എഴുത്തുകാരുടെ സംഘടനയായ കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 ന് സാഹിത്യ സല്ലാപം സംഘടിപ്പിക്കുന്നു.സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്ന സാഹിത്യ സല്ലാപത്തില്‍ പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തുമായ ഇ.സന്തോഷകുമാറിനോടൊപ്പം നിരൂപകന്‍ സജി ഏബ്രഹാമും സാഹിത്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു.
Advertisment
സാഹിത്യ പ്രതിഭകളായ ശ്രീമതി നിര്‍മല, ശ്രീ. രാജേഷ് വര്‍മ തുടങ്ങിയ നിരവധി പേരും സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുമെന്ന് കെ.എന്‍.എസ്. പ്രസിഡന്റ് സിജി. വി. ജോര്‍ജ്, സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍, ട്രഷറര്‍ അനശ്വര്‍ മാമ്പിള്ളി എന്നിവര്‍ അറിയിച്ചു.
ജൂണ്‍ 26 ശനിയാഴ്ച രാവിലെ പത്തു മുതല്‍ ചേരുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്.
സൂം മീറ്റിംഗ് ഐഡി: 815 3022 7881.
പാസ് വേര്‍ഡ്-562 407