കേരളം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; നൈറ്റ്‌ കർഫ്യൂ പരിഗണനയിൽ, വ‍ർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 19, 2021

തിരുവനന്തപുരം: കോവിഡ് രോ​ഗവ്യാപനം അതിതീവ്രമാവുന്ന സാഹചര്യത്തിൽ കേരളം കൂടുതൽ നിയന്ത്രണത്തിലേക്ക് നീങ്ങുന്നു.

രാത്രികാല കർഫ്യൂ നടപ്പാക്കുന്നതും വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും ഉൾപ്പെടെ പരിഗണനയിലാണ്.സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നത തല യോഗത്തിലുണ്ടാകും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും. അതേസമയം കോവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തു വരുന്നതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന.

×