Advertisment

ഞായറാഴ്ച ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രാർഥന നടത്താൻ അനുമതി; കൂടുതല്‍ ഇളവുകളില്ല

New Update

publive-image

Advertisment

തിരുവനന്തപുരം: ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി. നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്.

നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാത്തത്. ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് പള്ളികള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് കൂടുതല്‍ ഇളുവകള്‍ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. .

കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു ചൊവ്വാഴ്ചത്തെ അവലോകന യോഗത്തില്‍ തീരുമാനിക്കും. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടര്‍ന്നേക്കും.

ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്.

kerala lockdown
Advertisment