മാധ്യമ പ്രവർത്തകർക്ക് യാത്ര ചെയ്യാൻ പാസ് വേണ്ട ! മാധ്യമ പ്രവർത്തകരുടെ ഐഡി കാർഡ് മാത്രം മതിയെന്ന് പോലീസ്. ഉത്തരവ് ദൃശ്യ- പത്ര- ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് ബാധകം

New Update

publive-image
 തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗണിലടക്കം മാധ്യമ പ്രവർത്തകർക്ക് ജോലിയാവശ്യവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ലെന്ന് പോലീസ്. ദൃശ്യ- പത്ര- ഓൺലൈൻ മാധ്യമപ്രവർത്തകർക്കാണ് യാത്ര ചെയ്യാൻ അനുമതിയുള്ളത്.

Advertisment

സ്ഥാപനം നൽകുന്ന ഐഡി കാർഡ്, പ്രസ് അക്രഡിറ്റേഷൻ കാർഡ്, പ്രസ് ക്ലബ് നൽകുന്ന കാർഡ് എന്നിവ കാണിച്ചാൽ മതിയെന്നാണ് നിർദേശം.

നേരത്തെ ട്രിപ്പിൾ ലോക്സഡൗണിൻ്റെ പശ്ചാത്തലത്തിൽ മറ്റു ജില്ലകളിലേക്ക് മാധ്യമ പ്രവർത്തകർക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് വേണമെന്ന് നിർദേശമുണ്ടായിരുന്നു. ഇതിൽ വലിയ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Advertisment