വ്യാപാരത്തിന്‍റെ മറവില്‍ ഭാര്യയെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുത്ത തൃക്കരിപ്പൂര്‍ സ്വദേശി കസ്റ്റഡിയില്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, August 25, 2019

പയ്യന്നൂര്‍:  ഭാര്യയെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുത്ത തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി പോലീസ് കസ്റ്റഡിയില്‍. തുടര്‍ന്ന് ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി വിറ്റാക്കുളത്തെ അബ്ദുള്‍സലാമിനെയാണ് ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. സുരേഷ്ബാബുവിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയ ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.

തന്‍റെ സ്റ്റേഷനറി കടയുടെ പിറകില്‍ പ്രത്യേക ക്യാബിന്‍ ഒരുക്കിയാണ് ഇയാള്‍ ഭാര്യയെ ലൈംഗിക വ്യാപരത്തിന് ഉപയോഗിച്ചത്. പകല്‍ കടയില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് കരാര്‍ ഉറപ്പിച്ച് രാത്രിയിലാണ് ഇയാള്‍ 31 വയസുള്ള ഭാര്യയെ അവര്‍ക്ക് വിട്ടുനല്‍കിയിരുന്നത്.

2000 രൂപവരെ ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികളോട് വാങ്ങിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രാത്രി 9 മണിക്ക് ശേഷമായിരുന്നു ഇടപാടുകള്‍.

ഇയാളുടെ ചെയ്തികളെ എതിര്‍ത്ത ഭാര്യയെ കുട്ടികളെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് ഇയാള്‍ കാര്യം നേടിയെടുത്തത്. എന്നാല്‍ കഴിഞ്ഞ ബലി പെരുന്നാളിന്‍റെ അന്ന് അബ്ദുള്‍സലാമിന്‍റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയ യുവതി ബന്ധുക്കളോട് പീഡന വിവരങ്ങള്‍ പങ്കുവച്ചു.

ഇതിനെ തുടര്‍ന്ന് ഇവര്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതില്‍ പൊലീസ് കേസെടുത്ത് അബ്ദുള്‍സലാമിനായി തിരച്ചില്‍ നടത്തവേയാണ് ഇയാള്‍ വക്കീല്‍ മുഖാന്തരം ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്.

×