കൊല്ലം എഗ്മോർ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ വിള്ളൽ; ഒഴിവായത് വൻ ദുരന്തം

New Update

കൊല്ലം: കൊല്ലത്തുനിന്ന് പുനലൂർ വഴി ചെന്നെ എഗ്മോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ വിള്ളൽ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാത്രതിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്-മൂന്ന് കോച്ചിന്റെ അടിഭാഗത്ത് വിള്ളൽ കണ്ടത്.

Advertisment

publive-image

തുടർന്ന് ഒരു മണിക്കൂർ കൊണ്ട് ഷണ്ടിംഗ് നടത്തി ഈ ബോഗി മാറ്റിയശേഷം യാത്രക്കാരെ മറ്റൊരു ബോഗിയിൽ കയറ്റി. മധുര റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ചാണ് ട്രെയിൻ എഗ്മോറിലേക്ക് യാത്ര തുടർന്നത്.

Advertisment