തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ എല്ലാ വികസന പദ്ധതികളേയും എതിർത്തുകൊണ്ട് വികസനക്കുതിപ്പ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദൻ.
/sathyam/media/post_attachments/oFGE5wXb24nYsNEqWmK9.jpg)
20 ലക്ഷം നിർധനർക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനത്തിന് പ്രതിപക്ഷം പങ്കെടുത്തില്ല. എഐ ക്യാമറയ്‌ക്ക് മുന്നിൽ നടത്തിയ സമരത്തിൽ നാമമാത്രമേ ആളുണ്ടായുള്ളൂ. ഏത് വികസന പദ്ധതിയിലും നിഷേധാത്മക നിലപാടെടുക്കുന്ന പ്രതിപക്ഷം കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
കടന്നാക്രമണങ്ങൾ നടത്തി സിപിഐ എമ്മിലേക്ക് ആളുകൾ വരുന്നത് പ്രതിരോധിക്കുകയെന്നതാണ് എൺപതുകൾ മുതൽ ആർഎസ്‌എസ് സ്വീകരിച്ച നിലപാട്. ഇപ്പോഴും അത് തുടരുന്നുണ്ട്. അതുകൊണ്ടൊന്നും സിപിഐ എമ്മിനെ പ്രതിരോധിക്കാനായില്ല. ഏകപക്ഷീയമായ കൊലപാതകങ്ങൾ ഉണ്ടാകുമ്പോഴും അതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകയാണ് സിപിഐ എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുര്യാത്തി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.