വൈസ്ചാൻസലർക്കൊപ്പം സംസ്കൃത സർവകലാശാലാ കലോത്സവത്തിന്റെ രക്ഷാധികാരിയായി എസ്.എഫ്.ഐയുടെ വിവാദ നായകൻ ആർഷോ. കൂട്ടിന് ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും. സ്ഥലം എം.പി ബെന്നി ബഹനാനെ ഒഴിവാക്കി. വി.സി ഇല്ലെങ്കിൽ കലോത്സവം ഉദ്ഘാടനം ചെയ്യാൻ വി.സിയുടെ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ! സംസ്കൃത സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോവും

New Update

publive-image

Advertisment

കൊച്ചി: 15വരെ നടത്തുന്ന സംസ്കൃത സർവകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയിൽ രക്ഷാധികാരിയായി സർവകലാശാല വിസി യോടൊപ്പം എസ്.എഫ്.ഐ നേതാവ് ആർഷോയേയും ഉൾപ്പെടുത്തി വിസി ഉത്തരവിറക്കി.

സർവ്വകലാശാല ലക്ഷങ്ങൾ ചെലവിട്ട് നടത്തുന്ന യുവജനോത്സവത്തിൽ വിജയികളാവുന്നവർക്ക് യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കും.

സംഘാടകസമിതിയുടെ പേട്രനായി സ്ഥലം എം.എൽ.എ റോജി.എം. ജോൺ,വിസി, പിവിസി, രജിസ്ട്രാർ, സിൻ ഡിക്കേറ്റ് അംഗങ്ങളായ ബിച്ചു. എക്സ്.മലയിൽ, ഡോ :സി.എം. മനോജ് കുമാർ എന്നിവരോടൊപ്പമാണ് പി. എം ആർഷോയേയും, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവ് തുളസിയേയും നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. സ്ഥലം എം.പിയായ ബെന്നി ബഹനാനെ പോലും സംഘാടക സമിതിയിൽ നിന്നും ഒഴിവാക്കി.

kalady-sanskrit-university1.png

യുവജനോത്സവത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക്‌ നൽകി വിജയിപ്പിച്ചെന്ന ആരോപണം നില നിൽക്കുമ്പോഴാണ് എസ്.എഫ്ഐ നേതാവിനെ രക്ഷാധികാരിയാക്കിയത്. വിസിയോടൊപ്പം സമാന പദവിയിൽ ഒരു വിദ്യാർഥി നേതാവിനെ സർവ്വകലാശാല നാമനിർദ്ദേശം ചെയ്യുന്നത് ആദ്യമായാണ്.

സർവ്വകലാശാല കലോത്സവം എസ് എഫ് ഐയുടെ കലോത്സവമാക്കിയിരിക്കുകയാണ് സംസ്കൃത സർവ്വകലാശാല. സർക്കാർ ചെലവിൽ എസ് എഫ് ഐ നടത്തുന്ന കലോത്സവത്തിന് സർവ്വകലാശാല അനുവദിച്ചിരിക്കുന്നത് എട്ട് ലക്ഷം രൂപയാണ്. കേവലം ആയിരം കുട്ടികൾ പഠിക്കുന്ന സർവ്വകലാശാലയിൽ എസ് എഫ് ഐയാണ് കലോത്സവ വിജയികളെ തീരുമാനിക്കുന്നതെന്ന് ഏറെക്കാലമായുള്ള പരാതിയാണ്.

കലോത്സവത്തിലെ വിജയികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിലൂടെയാണ് സർവ്വകലാശാലയിൽ വിവിധ പി ജി കോഴ്സുകളിൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുന്നത്. അതിനായി പി ജി കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സർവ്വകലാശാല ജൂൺ 16 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കേറ്റ് യോഗം കോഴ്സ് കാലാവധി തന്നെ ദീർഘിപ്പിച്ച് ഉത്തരവിറക്കി. സർവ്വകലാശാലയിൽ എസ് എഫ് ഐയും കെ എസ് യുവും എബിവിപിയും ഉണ്ടെങ്കിലും ആർഷോയെ മാത്രം രക്ഷാധികാരിയാക്കിയതാണ് വിവാദമായിരിക്കുന്നത്.

കലോത്സവ നടത്തിപ്പിനായി ഇപ്പോൾ എട്ട് ലക്ഷം രൂപ കൊടുത്തിരിക്കുന്നുവെങ്കിലും പിന്നീട് ഏഴ് ലക്ഷം കൂടി വാങ്ങിയെടുക്കും. ഇതാണ് സംസ്കൃത സർവകലാശാലയിലെ പതിവ്. വർഷങ്ങളായി ഇതിൽ ഓഡിറ്റ് നടത്താറില്ല.

മുൻ വി സി ഡോ. ധർമ്മരാജ് അടാട്ടിന്റെ കാലത്ത് സർവ്വകലാശാലയിൽ വിവാദ അധ്യാപക നിയമനം ലഭിച്ച സംസ്കൃതം അധ്യാപകനാണ് സർവ്വകലാശാല 75% തുക കൈമാറിയിരിക്കുന്നത്. കലോത്സവത്തിൻ്റെ പേരിൽ എസ് എഫ് ഐ വക പണപ്പിരിവ് വേറെയുമുണ്ട്.

കഴിഞ്ഞ വർഷത്തെ സർവ്വകലാശാല യുവജനോത്സവത്തിൻ്റെ ഉദ്ഘാടനം വൈസ് ചാൻസലറുടെ അഭാവത്തിൽ നിർവ്വഹിച്ചത് വൈസ് ചാൻസലറുടെ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പറായിരുന്നു. ഇദ്ദേഹം മുൻ വി സി ഡോ. ധർമ്മരാജ് അടാട്ടിന്റെ കാലത്ത് വൈസ് ചാൻസലറുടെ ഓഫീസിലെ പാർട്ടിയുടെ പ്രധാനിയായിരുന്നു.

സർവ്വകലാശാലയിലെ അധ്യാപക - അനധ്യാപക സംഘടനകളും എസ് എഫ് ഐ സംസ്ഥാന - ജില്ല കമ്മിറ്റികളും സി പി എം കാലടി ലോക്കൽ - എരിയ കമ്മിറ്റികളും ജനാധിപത്യ മഹിളാ അസോസിയേഷനും പേരിന് അങ്കമാലി എം എൽ എയും ചേർന്നതാണ് കലോത്സവ സംഘാടക സമിതി.

Advertisment