'എസ്എഫ്‌ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു'; നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോളജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തു എന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വ്യാജന്മാരുടെ കൂടാരമായി എസ്എഫ് മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍ സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം എംഎസഎം കോളജ് സസ്‌പെന്‍ഡ് ചെയ്തു. മറ്റുകാര്യങ്ങള്‍ അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Advertisment