കൊച്ചി: എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് കേസിലെ രണ്ടാം പ്രതി അബിന്‍ സി. രാജ് പിടിയില്‍.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിഖില്‍ തോമസിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയറായാക്കി നല്‍കിയത് അബിന്‍ ആയിരുന്നു.
തനിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനാണെന്ന് നിഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പോലീസ് നാട്ടിലെത്തിക്കുകയായിരുന്നു. എസ്എഫ്ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് അബിന്‍.
കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടുലക്ഷം രൂപയ്ക്ക് അബിന്‍ സി. രാജ് കലിംഗ സര്‍വകലാശാലയിലെ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നായിരുന്നു നിഖില്‍ തോമസിന്റെ മൊഴി.