തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ചത് 1.15 ലക്ഷം കോടി രൂപയുടെ മദ്യമാണെന്ന് റിപ്പോര്‍ട്ട്. 2010-11 മുതല്‍ 2020-21 വരെയുള്ള കണക്കാണ് ഇത്. കുടിക്കാന്‍ ചെലവഴിച്ച തുക പത്ത് വർഷത്തിനിടെ ഇരട്ടിയായി.
/sathyam/media/post_attachments/6OmoLCVuN4sV5QoLTwlT.jpg)
അതേസമയം, മദ്യവർജനത്തിനുള്ള വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് 43 കോടി രൂപ മാത്രമാണ്. ലഹരി വിമുക്തരായവര്‍ എത്രയെന്നറിയില്ലെന്ന് എക്സൈസ് വകുപ്പ് പറയുന്നു. അഞ്ച് വർഷത്തിനിടെ ആകെ കിടത്തി ചികില്‍സിച്ചത് 4750 പേരെ മാത്രമാണ്.