New Update
Advertisment
ഡൽഹി: വാഗ്‍നർ കൂലിപ്പട്ടാളം നടത്തിയ ആഭ്യന്തര കലാപശ്രമത്തെ ധീരമായി നേരിട്ട റഷ്യയുടെ നടപടികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുക്രെയ്ൻ യുദ്ധവും വാഗ്‍നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കവും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിലൂടെ ചർച്ച ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വാഗ്‍നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന സൈനിക അട്ടിമറിയെ ചെറുക്കാൻ റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളെ മോദി പിന്തുണച്ചുവെന്നാണ് റഷ്യയുടെ വിശദീകരണം.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത സുഹൃത്തായിരുന്ന പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കം വലിയ വാർത്തയായിരുന്നു.