പനിച്ച് വിറച്ച് കേരളം; സംസ്ഥാനത്ത് ഇന്ന് എട്ട് മരണം; പനി ബാധിതർ 12,728 പേർ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നു പനിയെ തുടർന്നു എട്ട് പേർ മരിച്ചു. എലിപ്പനിയെ തുടർന്നു രണ്ട് പേരും ‍ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു.

രണ്ട് പേരുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നും സംശയിക്കുന്നു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നാണെന്നും സംശയിക്കുന്നു. സംസ്ഥാനത്തു ഇന്നു 12,728 പേർക്കാണ് പനി ബാധിച്ചത്.

കഴിഞ്ഞ ദിവസം വരെ 13,000ത്തിനും 14,000ത്തിനും ഇടയിലായിരുന്നു രോ​ഗ ബാധിതർ. ഈ കണക്കുകളാണ് ഇന്ന് 12,000ലേക്ക് കുറഞ്ഞത്. അതീവ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment