അതിതീവ്ര മഴ; കാസർകോട്‌, കണ്ണൂർ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി

New Update

publive-image

Advertisment

കണ്ണൂർ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്‌, കണ്ണൂർ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി കളക്ടർ അവധി പ്രഖ്യാപിച്ചു.

കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ബുധനാഴ്‌ച കൂടി അവധി പ്രഖ്യാപിച്ചത്. അവധി മൂലം നഷ്‌ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻവിദ്യാഭ്യാസ സ്ഥാപന മേധാവികൾനടപടി സ്വീകരിക്കേണ്ടതാണ്. അതേസമയം കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും അവധി മൂലം നഷ്‌ടപ്പെടുന്ന പഠനസമയം ക്രമീകിരിക്കുന്നതിന് സ്ഥാപനമേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കലക്‌ടര്‍ അറിയിച്ചു.

Advertisment