രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി

New Update

മലപ്പുറം: വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി, താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.

Advertisment

publive-image

അലിപ്പറമ്പ് സ്വദേശിയായ 65 വയസ്സുകാരനിൽ നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റു അഞ്ചു പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോണിലൂടെ വിളിച്ച് വയോധികനുമായി ബന്ധം സ്ഥാപിച്ച യുവതി, മാർച്ച് 18ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.

രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞുവച്ചു. വിഡിയോയും ചിത്രവും മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment