/sathyam/media/post_attachments/0fn7mRPcPvliBiWB4xPR.jpg)
കൊച്ചി: മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടാത്തതിൽ രൂക്ഷ വിമര്‍ശനവുമായി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ. കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് വിഷയത്തിൽ ഇടപെടണമെന്ന് ക്ലിമ്മിസ് ബാവ പറഞ്ഞു.
കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടനയില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ ദനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തിയ ജാഗോ ഭാരത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മണിപ്പൂരില്‍ പരസ്പരം കൊന്നു തീര്‍ക്കുന്നത് ഭാരതീയരാണോ മറ്റു രാജ്യക്കാരാണോ? ഭാരതീയന്‍ ആണെങ്കില്‍ ഭാരതീയന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഇന്ത്യയുടെ ഭരാണിധികാരികള്‍ക്ക് ഉത്തരവാദിത്തമില്ലേ? മതവും വിശ്വാസവും അവിടെ നില്‍ക്കട്ടേ, അവിടുത്തെ പീഡനങ്ങളുടെ പേരില്‍ ഇന്ത്യയിലെ ക്രിസ്തുമതം തുടച്ചുനീക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അത് വെറും വ്യാമോഹമാണ്. മതത്തിന്റെ പേരില്‍ വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന വിഷയത്തില്‍ വലിയ ജാഗ്രത കാണിക്കണം'. - കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ പറഞ്ഞു.