‘ശരിയാകാം ശരികേടാകാം, എങ്കിലും തീതുപ്പിയ തോക്കിനൊരുമ്മ’ .. – ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയില്‍’ ആര്യയുടെ പാട്ട് വൈറല്‍

ഉല്ലാസ് ചന്ദ്രൻ
Saturday, December 7, 2019

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയില്‍’ എന്ന പേരില്‍ ഗാനമേള അവതരിപ്പിക്കുന്ന കൊല്ലം സ്വദേശിനി ആര്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ഹൈദരബാദില്‍ പീഡനത്തിനിരയായി ചൂട്ടുകൊല്ലപ്പെട്ട യുവഡോക്ടര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും കേസിലെ പ്രതികളെ വെടിവച്ചുകൊന്ന് ഹൈദരാബാദ് പോലീസിന് ‘സല്യൂട്ട്’ നല്‍കിയും ആര്യ പാടിയ ”തീ തുപ്പിയ തോക്കിനൊരുമ്മ…” എന്ന പാട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

ആര്യയുടെ അച്ഛനും കൊല്ലം ‘സ്വരലയ’ ട്രൂപ്പിന്റെ സാരധിയുമായ സജി എ.കെ.ജി.യാണ് ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും. ”തീ തുപ്പിയ തോക്കിനൊരുമ്മ..” എന്നു തുടങ്ങുന്ന ഗാനത്തില്‍ ‘ശരിയാകാം ശരികേടാം.. നിയമത്തില്‍ നെറികേടാകാം..

പെണ്ണുങ്ങടെ മാനം കാക്കാനും കുഞ്ഞുങ്ങടെ ഭീതിയകറ്റാന്‍ നിമത്തിന് മാറാന്‍ കഴിയണം’ എന്നാണ് പറഞ്ഞുവരുന്നത്.

അര്‍ത്ഥവത്തായ വരികളും ഹൃദയഹാരിയായ സംഗീതവും ആര്യയുടെ ആലാപനമികവുമാണ് ഗാനം ഇത്രയേറെ വേഗത്തില്‍ വൈറല്‍ ആക്കിയത്. ‘ശരിയാണോ.. തെറ്റാണോ.. ചര്‍ച്ചമുറുകട്ടെ….. നീതി ജയിക്കട്ടെ’ എന്ന ക്യാപ്ഷനോടെയാണ് ഗാനം സജി പോസ്റ്റ് ചെയ്തിരിക്കുന്നത്.

×