Advertisment

ഇറ്റലിക്കാരായ റാന്നിക്കാരുടെ യാത്ര, സർക്കാർ ഗസ്റ്റ് ഹൌസിൽ വിദേശിയായ കൊറോണ രോഗിയുടെ താമസം, രജിത് കുമാറിന്റെ എയർപോർട്ട് സ്വീകരണം - പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തുടർച്ചയായുണ്ടാകുന്ന വീഴ്ചകളിൽ ഇടത് മുന്നണിയിൽ അമർഷം ! മുന്നണി യോഗത്തിൽ കടുത്ത വിമർശനങ്ങൾക്ക് സാധ്യത

New Update

തിരുവനന്തപുരം:  നാട് ഭീതിയോടെ കാണുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾക്കെതിരെ ഇടത് മുന്നണിയിൽ കടുത്ത അമർഷം. അടുത്ത മുന്നണി യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഘടകകക്ഷികൾ.

Advertisment

ഇറ്റലിയിൽ നിന്നെത്തിയ റാന്നിക്കാരെ എയർപോർട്ടിൽ തടയുന്നതിൽ പരാജയപ്പെട്ട സർക്കാർ നടപടിക്ക് പിന്നാലെ ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൌസിൽ താമസിച്ച വിദേശ പൗരന് കൊറോണ സ്ഥിരീകരിച്ചത് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

publive-image

ഇക്കാര്യം പുറത്തുവന്നു മണിക്കൂറുകൾക്കകമാണ് ഞായറാഴ്ച അർധരാത്രി റിയാലിറ്റി ഷോയിൽ നിന്നും പുറത്തായി മടങ്ങിവന്ന മത്സരാർത്ഥിക്ക് ആയിരത്തോളം പേർ ചേർന്ന് സ്വീകരണം നൽകിയ സംഭവം സർക്കാരിന് മഹാനാണക്കേടായി.

സ്വന്തം മാതാപിതാക്കളുടെ സംസ്കാര ചടങ്ങുകൾ പോലും കൂടാൻ കഴിയാതെ ആളുകൾ നിരീക്ഷണത്തിൽ കഴിയുമ്പോഴായിരുന്നു ഒരു റിയാലിറ്റി ഷോയിലെ പേക്കൂത്തുകൾ കഴിഞ്ഞുവന്ന മത്സരാർത്ഥിക്ക് വിലക്കുകൾ ലംഘിച്ചു നൽകിയ സ്വീകരണം.

യാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങളുള്ള എയർപോർട്ട് പരിസരത്ത് ഇത്രയധികം ആളുകൾ ഒത്തുകൂടിയത് മനസിലാക്കി നടപടി സ്വീകരിക്കാനോ ഈ നീക്കം തടയാനോ സർക്കാരിന് കഴിഞ്ഞില്ല.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രതക്കുറവുണ്ടാകുമ്പോഴും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മത്സരിച്ച് സ്വന്തം ഇമേജ് വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ആരോപണം സർക്കാരിനെതിരെ തിരിയുന്നുണ്ട്.

ഇത് മനസിലാക്കി കുറ്റമറ്റ പ്രതിരോധ സംവിധാനങ്ങൾ ക്രമപ്പെടുത്തുന്നതിനു പകരം ഒന്നിന് പിന്നാലെ മറ്റൊന്നായി വീഴ്ചകൾ പുറത്തുവരുന്നത് ന്യായീകരിക്കാനാകില്ലെന്ന വിമർശനം ഇടതുമുന്നണിയിൽ ശക്തമാണ്. അതേസമയം പരസ്യ വിമർശനത്തിന് നേതാക്കൾ തയാറല്ല.

Advertisment