ചെന്നൈ: പരീക്ഷാ പേപ്പറിൽ അർഹതയുണ്ടായിരുന്ന മാർക്ക് ലഭിക്കാത്തതിനെപ്പറ്റി പരാതി പറഞ്ഞപ്പോൾ വന്നുകണ്ടാൽ എല്ലാം ശരിയാക്കാം എന്ന് അധ്യാപകൻ സുദർശൻ പത്മനാഭൻ ഫാത്തിമയ്ക്ക് മെയിൽ അയച്ചിരുന്നതായി ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫിന്റെ വെളിപ്പെടുത്തൽ.
ഐ ഐ ടിയിൽ മകൾ എല്ലാ തരത്തിലുള്ള പീഡനവും അനുഭവിച്ചിരുന്നതായാണ് പിതാവിന്റെ വെളിപ്പെടുത്തൽ. എസ് പി എന്ന അധ്യാപകനെക്കുറിച്ച് ഫാത്തിമ മുമ്പും മാതാവിനോട് പരാതി പറഞ്ഞിട്ടുണ്ട്.
/sathyam/media/post_attachments/c6WEo18b57IXNFcDgCUE.jpg)
എന്നാൽ 'എസ് പി' ആരെന്ന് അന്ന് അറിയാമായിരുന്നില്ല. പിന്നീടാണ് ഇത് സുദർശൻ പത്മനാഭൻ ആണെന്ന് മനസിലായത്.
പരീക്ഷാ പേപ്പറുകൾ എല്ലാം വാങ്ങിയിരുന്നത് ഫാത്തിമ നേരിട്ടായിരുന്നു. എന്നാൽ ആത്മഹത്യയ്ക്ക് തൊട്ടുമുമ്പത്തെ പരീക്ഷാ പേപ്പർ വാങ്ങാൻ അവൾ പോയില്ല. അതെന്തുകൊണ്ടാണെന്ന് അറിയണം. മകളെ കൊന്നതാണോ മരിച്ചതാണോ എന്നറിയണം. ആത്മഹത്യ ആണെങ്കിൽ തൂങ്ങിമരിച്ച കയർ എവിടെ.
മരിച്ച ദിവസം ഫാത്തിമ കാന്റീനിൽ ഇരുന്നു കരഞ്ഞതായി പറയുന്നു. മരിച്ചപ്പോൾ പോക്കറ്റിൽ ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഇത് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടില്ല. ആത്മഹത്യാക്കുറിപ്പിന്റെ കാര്യം ഡി ജി പി അറിയുന്നത് തങ്ങൾ പറഞ്ഞപ്പോഴാണ്.
മുറിയുടെ ഫോട്ടോ എടുക്കാൻ സുഹൃത്ത് തുനിഞ്ഞപ്പോൾ അധ്യാപകർ തടഞ്ഞു. സി സി ടി വി ദൃശ്യങ്ങളും അധികൃതർ കാണിക്കുന്നില്ല.
ചെന്നൈയിൽ ഡി ജി പിയെ കണ്ട പിതാവ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും കാണുന്നുണ്ട്. അതേസമയം, ഐ ഐ ടിയിലെ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ എസ് യുവും എസ് എഫ് ഐയും ക്യാമ്പസിനകത്തും പുറത്തും പ്രതിഷേധം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us