പള്ളി പ്രസംഗത്തിനിടെ നാവു പിഴച്ച സൂപ്പർഹിറ്റ് ധ്യാനഗുരു ഫാ. പുത്തൻപുരയ്ക്കലിനെ എടുത്തിട്ട് കുടഞ്ഞ് സോഷ്യൽ മീഡിയ ! മാപ്പ് പറഞ്ഞ് ഫാ. പുത്തൻപുരയ്ക്കലും !

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 31, 2020

കൊച്ചി: പള്ളിയിൽ ധ്യാന പ്രസംഗത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ പ്രമുഖ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വിവാദത്തിലായി.

ക്രിസ്ത്യൻ – മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ തക്കവിധമുള്ള വർഗീയ പരാമർശങ്ങൾ അടങ്ങിയ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ക്ഷമാപണവുമായി വിവാദ വൈദികൻ രംഗത്ത് വരികയും ചെയ്തു.

താൻ ഇദ്ദേശിക്കാത്ത തരത്തിലാണ് പ്രസംഗവും അതിലെ പരാമർശങ്ങളും ചിത്രീകരിക്കപ്പെട്ടതെന്നും ചില വിദേശ രാജ്യങ്ങളിലെ കാര്യങ്ങൾ പ്രത്യേക സാഹചര്യത്തിൽ പരാമർശിച്ചത് ഭാരതത്തിലെ മുസ്ലിം സഹോദരന്മാരെ ഉദ്ദേശിച്ചല്ലെന്നും ക്ഷമാപണത്തിൽ പുത്തൻപുരയ്ക്കലച്ചൻ വിശദീകരിക്കുന്നുണ്ട്.

എന്തായാലും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അതിപ്രശസ്തനായ ഫാ. പുത്തൻപുരയ്ക്കലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

×