രാവിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഓടിനടന്ന ശേഷം കട തുറന്നപ്പോള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഹര്‍ത്താല്‍ അനുകൂലിക്കെതിരെ നാട്ടുകാരുടെ പരിഹാസം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും

Thursday, January 3, 2019

രാവിലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒടുവില്‍ തുറന്ന കടയിലെത്തി സാധനം വാങ്ങിയ യുവാവിനെതിരെ പരിഹാസവുമായി എതിര്‍ വിഭാഗം.

സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം രാവിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ബൈക്കില്‍ പരക്കം പാഞ്ഞ യുവാവ് തിരക്കൊഴിഞ്ഞപ്പോള്‍ ഹര്‍ത്താല്‍ ബഹിഷ്കരിച്ച് തുറന്നിട്ട കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പരിഹാസം. ഇത് നാട്ടുകാര്‍ മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഹര്‍ത്താലിനെതിരായ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ഇത്തരം നിരവധി ദൃശ്യങ്ങള്‍ ആണ് ഇന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

×