Advertisment

കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് തല്‍ക്കാലം അയോഗ്യതാ ഭീഷണിയില്ല. ഏതാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീര്‍പ്പ്‌ കല്‍പ്പിക്കുംവരെ സ്പീക്കര്‍ ഇടപെടില്ലെന്ന് സൂചന !

New Update

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളിലുമായി തിരിഞ്ഞു നില്‍ക്കുന്ന എം എല്‍ എമാര്‍ക്കെതിരെ തല്‍ക്കാലം അയോഗ്യതാ ഭീഷണിയില്ല. ഏതാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീര്‍പ്പ്‌ കല്‍പ്പിക്കുംവരെ എം എല്‍ എമാരുടെ അയോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളില്‍ സ്പീക്കര്‍ തീരുമാനം എടുക്കില്ല.

Advertisment

നിലവില്‍ പി ജെ ജോസഫിനൊപ്പം 3 എം എല്‍ എമാരും ജോസ് കെ മാണിക്കൊപ്പം 2 എം എല്‍ എമാരുമാണ് ഉള്ളത്.  ആകെ 5 എം എല്‍ എമാരാണ് പാര്‍ട്ടിയ്ക്കുള്ളത്. ഇതില്‍ പിളരുന്ന വിഭാഗത്തിനൊപ്പം 4 എം എല്‍ എമാര്‍ വേണം. അതായത് ആകെ എം എല്‍ എമാരുടെ മൂന്നില്‍ രണ്ടു പേരുണ്ടെങ്കിലേ പിളര്‍ന്നു പോകുന്ന വിഭാഗത്തിന് അയോഗ്യതാ ഭീഷണി ഇല്ലാതാകൂ.

publive-image

5 പേരുടെ പാര്‍ട്ടിയില്‍ 3 ല്‍ 2 എന്നത് 3.3 ആണ്. ജീവനുള്ളവയെ വിഭജിക്കുമ്പോള്‍ പൂര്‍ണ്ണ സംഖ്യ ഇലക്ഷന്‍ കമ്മീഷന്‍ ആയെ പരിഗണിക്കുകയുള്ളൂ. അതായത് 3.3 എന്നത് 4 എം എല്‍ എമാര്‍ വേണം. നിലവില്‍ കേരളാ കോണ്‍ഗ്രസിലെ 2 വിഭാഗങ്ങള്‍ക്കും ഈ സംഖ്യ തികയ്ക്കാന്‍ കഴിയില്ല.

അതേസമയം, പാര്‍ട്ടി ചെയര്‍മാന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് ഇത് ബാധകമല്ല. ചെയര്‍മാന്റെ വിഭാഗത്തില്‍ നിന്നും പിളര്‍ന്നുപോകുന്ന എം എല്‍ എമാര്‍ക്ക് 3 ല്‍ 2 എം എല്‍ എമാരുടെ പിന്തുണയില്ലെങ്കില്‍ അയോഗ്യത നേരിടേണ്ടി വരും.

നിലവില്‍ കേരളാ കോണ്‍ഗ്രസ് - എമ്മിലെ തര്‍ക്കത്തില്‍ ആരാണ് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എന്നത് ഇലക്ഷന്‍ കമ്മീഷന്‍ ആണ് തീരുമാനിക്കേണ്ടത്. അക്കാര്യം കമ്മീഷന്റെ പരിഗണനയിലാണ്.

പാര്‍ട്ടിയിലെ ഭൂരിപക്ഷം സംബന്ധിച്ച് കമ്മീഷന്റെ മുമ്പിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷമായിരിക്കും കമ്മീഷന്‍ തീരുമാനം കൈക്കൊള്ളുക. അതുവരെ ഇരു വിഭാഗം എം എല്‍ എമാര്‍ക്കും അയോഗ്യതാ ഭീഷണിയില്ല.

kerala congress new pala ele
Advertisment