വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തരുത്.. കുറേനാളായി ഇക്കാര്യം പറയുന്നതല്ലേ..  അക്ഷരം മാറിപ്പോയില്ലല്ലോ – ട്രോളുമായി കേരളാ പോലീസ്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 28, 2019

സില്‍ കയറാനായി എത്തുന്ന കുട്ടികളെ മറ്റ്‌ യാത്രക്കാര്‍ കയറുന്നതുവരെ പൊരിവെയിലത്ത് നിര്‍ത്തുന്നതിനെതിരെ ട്രോളുമായി പോലീസ് രംഗത്ത്. കല്യാണരാമന്‍ എന്ന സിനിമയില്‍ സദ്യക്ക് ചോറ് വിളമ്പുന്ന രംഗമാണ് തിരഞ്ഞെടുത്തത്. വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തരുത്.. കുറേനാളായി ഇക്കാര്യം പറയുന്നതല്ലേ..  അക്ഷരം മാറിപ്പോയില്ലല്ലോ

ബസ്സില്‍ കയറാനെത്തുന്ന വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്താതെ മറ്റുയാത്രക്കാരെ പോലെത്തന്നെ പരിഗണിക്കണം, കുറേനാളായി ഇക്കാര്യം പറയുന്നതല്ലേ അക്ഷരം മാറിപ്പോയില്ലല്ലോ എന്നുമാണ് ഡയലോഗ്.

ഏതായാലും ട്രോളിന് നല്ല പ്രതികരണമാണ് പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്നത്.  കമന്റുകള്‍ക്ക് മറുപടികളും പോലീസ് നല്‍കുന്നുണ്ട്.

×