Advertisment

മാണി സാറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് പാലാ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കേരളത്തിലെ രാഷ്ട്രീയ ഇതിഹാസമായിരുന്ന പാലായുടെ സ്ഥിരo ജനപ്രതിനിധി ഓർമ്മയായിട്ട് ഏപ്രിൽ 9 ന് ഒരു വർഷം തികയുന്നു.

Advertisment

പാലായുടെ മണൽ തരികളെപ്പോലും കണ്ണീരിലാഴ്ത്തി കഴിഞ്ഞ ഏപ്രിൽ 9 ന് വിടപറഞ്ഞ കെ. എം. മാണിയുടെ ഭൗതിക ശരീരം ഒരു നോക്കുകാണുവാൻ പാലായിലേക്ക് ഒഴികി എത്തിയത് പതിനായിരങ്ങളാണ്.

കേരളം കണ്ട ഏറ്റവും വലിയ വിലാപ യാത്രയും മാണിയുടേതായിരുന്നു. കഴിഞ്ഞ ഏല്ലിൽ 10-ന് രാവിലെ 9‌. 30 ന് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും പുറപ്പെട്ട വിലാപയാത്ര തുടർച്ചയായ 20 മണിക്കൂർ കൊണ്ടാണ് 11-ന് രാവിലെ 8 മണിയോടെ പാലായിലെത്തിയത്‌.

publive-image

മാണി എന്ന പ്രതിഭാധനനായ ഭരണകാര്യസ്ഥനെ കണ്ടറിഞ്ഞവരും സഹായം ലഭിച്ചവരും തങ്ങളുടെ പ്രിയ നേതാവിന് ബാഷ്പാഞ്ജലി അർപ്പിക്കുവാൻ പാലായിലെത്തി.

വെളിച്ച വിപ്ലവ പദ്ധതിയിലൂടെ വൈദ്യുതി വെളിച്ചം ലഭിച്ചവർ, കുടിവെള്ള പദ്ധതിയിലൂടെ ശുദ്ധജലം ലഭിച്ചവർ, കിടപ്പു ഭൂമിയുടെ അവകാശം ലഭിച്ചവർ, കൃഷി ഭൂമിയുടെ പട്ടയം ലഭിച്ചവർ, ഭവന പദ്ധതി വഴി വീട് ലഭിച്ചവർ, കർഷക തൊഴിലാളി, കർഷക പെൻഷനുകൾ ലഭിച്ചവർ ക്ഷേമനിധികൾ വഴി ആനുകൂല്യം ലഭിച്ചവർ, റോഡ് സൗകര്യം ലഭിച്ചവർ, ചികിത്സാ സഹായo ലഭിച്ചവർ എന്നിങ്ങനെ നന്ദിയുടെ പൂച്ചെണ്ടുകളുമായാണ് അവർ നഗരം നിറഞ്ഞ് ഒഴുകിയത്.

പാലായാണ് എന്റെ ലോകമെന്നും പാലാ രണ്ടാം ഭാര്യയെന്നും പറഞ്ഞ മാണി പാലായെ നമ്പർ വൺ മണ്ഡലമാക്കി മാറ്റുന്നതിന് ഓരോ അവസരം നന്നായി പ്രയോജനപ്പെടുത്തി.

എഴുപതുകളിലെ പ്രധാന ആവശ്യം റോഡുകൾ എന്നതായിരുന്നു. മൺപാതകൾ ടാർ റോഡുകളാക്കി മാറ്റി ഇതിനായി ബജറ്റ് വിഹിതം, ദുരിതാശ്വാസ പദ്ധതികൾ എന്നിങ്ങനെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും കാർ എത്തും വിധം റോഡുകൾ നിർമ്മിച്ചു നൽകപ്പെട്ടു.

റോഡുകൾ ഉണ്ടായതോടെ ഗ്രാമീണ ബസ് യാത്രാ സൗകര്യം ഉണ്ടാകണമെന്ന ആവശ്യവുമായി നാട്ടുകാർ എത്തി. പ്രഭാതത്തിൽ പാലായിൽ എത്തുവാനും വൈകിട്ട് അല്പം വൈകി വീട്ടിലേക്ക് തിരിക്കുവാനും കഴിയുംവിധം എല്ലാ പഞ്ചായത്തിലേക്കും സ്റ്റേ സർവ്വീസുകൾ ആരംഭിച്ചു.

ഇതോടൊപ്പം കൂടിയേറ്റ മേഖലകളിലേക്കും ജില്ലാതല സ്ഥാനങ്ങളിലേക്കും ബസ് സർവ്വീസുകൾ ആരംഭിച്ചു.

വൈദ്യുതി മന്ത്രിയുടെ ചുമതലയിൽ കുറച്ചു നാൾ ഇരിക്കുവാൻ കിട്ടിയ അവസരം കൊണ്ട് പാലായിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും വൈദ്യുതീകരിക്കപ്പെട്ടു.അതും തികച്ചും സൗജന്യമായി. ഇതിനായി മാണി ആ വിഷ്കരിച്ച വെളിച്ച വിപ്ലവ പദ്ധതി കേരളം മുഴുവൻ പ്രകാശം പരത്തി.

ഇലസേചന വകുപ്പ് വഴി സാമൂഹിക ജലസേചന ജലവിതരണ പദ്ധതിക്ക് രൂപം നൽകി വൻകിട ചെറു കിടപദ്ധതികൾ കുടിവെള്ള വിതരണ ശൃംഖല തീർത്ത് ഭൂരിഭാഗം വീടുകളിലും കുടിവെള്ളമെത്തിച്ച് ദാഹമകറ്റി.

ഒരു ജില്ലാ തലസ്ഥാനത്തിനു വേണ്ടതെല്ലാം എല്ലാ തട്ടുകളിലുമുള്ള ഓഫീസുകൾ പാലായിൽ സ്ഥാപിക്കപ്പെട്ടു.

കർഷകർക്കായി നിരവധി പദ്ധതികളാണ് ഉണ്ടായത്. പലിശ ഇളവും, ഇൻഷ്വറൻസും വില സ്ഥിരതാ ഫണ്ടും എല്ലാം മാണിയുടെ സംഭാവനകൾ തന്നെ.

വിവിധ സ്കീമുകളിലായി റോഡുകൾ എല്ലാം ലോക നില വാരത്തിലേക്ക് ഉയർത്തി, ബൈപാസുകൾ, റിംഗ് റോഡ്, ഇന്നർ റിംഗ് റോഡ്, ഔട്ടർ റിംഗ് റോഡ് , കേന്ദ്ര റോഡ് പദ്ധതി എന്നിങ്ങനെ ഗ്രാമീണ റോഡുകളും നവീകരിച്ച് ഉയർന്ന നിലവാരത്തിലുള്ള യാത്രാ സൗകര്യം ഉറപ്പാക്കി.

നിലവിലുള്ള പാലങ്ങൾ എല്ലാം നാലുവരിപാലങ്ങളാക്കുകയും നിരവധി പാലങ്ങൾ പുതിയതായി നിർമ്മിക്കപ്പെടുകയും ചെയ്തു.

ആരോഗ്യമേഖലക്കായി എല്ലാ ആശുപത്രികൾക്കും അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കി നൽകി. അടുത്ത തലമുറക്കായുള്ളതും കരുതി നൽകിയിട്ടാണ് മാണി എന്ന ഭരണ തന്ത്രഞ്ജൻ വിട പറഞ്ഞത്.

മാണി ആവിഷ്കരിച്ച കാരുണ്യാ ചികിത്സാ പദ്ധതിയും റബ്ബർ വിലസ്ഥിരതാ ഫണ്ട് സഹായവും സർക്കാർ അവസാനിപ്പിക്കുവാൻ ശ്രമിച്ചെങ്കിലുo ഈ ജനകീയ പദ്ധതികൾ തുടരണമെന്ന സമ്മർദ്ദം സർക്കാരിനെയും മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ്.

മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത് അനുമതി നൽകിയ പദ്ധതികൾക്ക് പലതിനും തുടർച്ചയുണ്ടായില്ല. പഴുക്കാക്കാനം, അരുണാപുരം എന്നീ രണ്ട് മിനി ഡാം പദ്ധതികൾക്ക് തുടർ നടപടികൾ ഉണ്ടായില്ല.

ചേർപ്പുങ്കൽ - ഭരണങ്ങാനം സമാന്തരപാത ,12ാം മൈലിൽ നിന്നു൦ ആരംഭിക്കുന്ന കളരിയാംമാക്കൽ പാലത്തിലേക്കുള്ള രണ്ടാം ഘട്ടം റിംഗ് റോഡ് പദ്ധതി, സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലെ ഗ്യാലറി നിർമാണം ജനറൽ ആശു പത്രി റോഡ്, നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് നിർമാണം, നീലൂർ വാട്ടർ സപ്ലെ സ്കീം, വെള്ളാപ്പാട് ബൈപാസ് , ഗ്രീൻ ടൂറിസം പദ്ധതി എന്നിവയെല്ലാം മുടങ്ങി കിടക്കുന്നു. ഇവയ്ക്കൊന്നും ബജറ്റിൽ തുകയും ഇല്ലാതായി.

പാലാ ജനറൽ ആശുപത്രിക്കായി 40 കോടി മുടക്കിൽ നിർമ്മിക്കപ്പെട്ട കെട്ടിട സമുച്ചയങ്ങൾ ആവശ്യ ഉപകരണങ്ങൾ സ്ഥാപിച്ച് രോഗികൾക്കായി തുറന്ന് നൽകപ്പെട്ടില്ല ബസ് സ്റ്റേഷൻ നവീകരണ പദ്ധതിയും മുടങ്ങിയ മട്ടാണ്. മാണിക്ക് മുമ്പും മാണിക്ക് ശേഷവും എന്ന ചർച്ചയാണ് ഉണ്ടായിരിക്കുന്നത്.

മാണിയുടെ ഒന്നാം ഓർമ്മ ദിനം കോവിഡ് രോഗ നിയന്ത്രണങ്ങൾ കാരണം പ്രാർത്ഥനാ ദിനമായും സേവന ഭിനമായും ലളിതമായി ആചരിക്കപ്പെടുകയാണ്. പഞ്ചായത്തുകളിലെ സാമൂഹിക അടുക്കളയിലേക്ക് സഹായം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി കെ. എം. മാണി വിഭാവനം ചെയ്ത് നടപ്പാക്കിയ പദ്ധതികൾ മാണിയുടെ കൈ ഒപ്പ് എന്ന പേരിൽ പ്രചരിപ്പിച്ച് പുതുതലമുറയ്ക്ക് പരാചയപ്പെടുത്തുന്നുമുണ്ട്. മാണിയുടെ ജന്മദിനമായ ജനുവരി 30 കാരുണ്യ ദിനമായിട്ടാണ് അനുയായികൾ ആചരിച്ചത്.

ഏപ്രിൽ 9-ന് രാവിലെ കെ.എം. മാണിയുടെ കുടുംബാംഗങ്ങൾ മാത്രം പാലാ കത്തീന്ദ്രൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പ്രാർത്ഥന നടത്തും. മററു ചടങ്ങുകൾ  ഒഴിവാക്കിയിരിക്കുകയാണ്.

Advertisment