വിദ്യാര്‍ഥികളെ കയറ്റാതെപോയ ബസ് ഡ്രൈവര്‍ക്ക് നാട്ടുകാര്‍ വക ചൂട് ചായ ‘സല്‍ക്കാരം’ !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, September 18, 2019

കോഴിക്കോട്:  വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെപോയ ഡ്രൈവര്‍ക്ക് നാട്ടുകാരുടെ വക ‘ചൂടുചായ’ ‘സല്‍ക്കാരം’ ! നരിക്കുനി – കോഴിക്കോട് റൂട്ടില്‍ കുമാരസ്വാമിയിലാണ് സംഭവം. ഈ ബസ്റ്റോപ്പില്‍ നിന്നും വിദ്യാര്‍ഥികളെ കയറ്റാതെപോയ ബസ് തടഞ്ഞുനിര്‍ത്തി ചൊവ്വാഴ്ച വൈകിട്ട് 5.20  നാണ് നാട്ടുകാര്‍ ഡ്രൈവര്‍ക്ക് ചൂടുചായ കുടിക്കാന്‍ നല്‍കിയത്.

ചായ മുഴുവന്‍ കുടിച്ച് തീര്‍ത്തിട്ട് ബസ് എടുത്താല്‍ മതിയെന്ന് നാട്ടുകാര്‍ ശഠിച്ചതോടെ ഡ്രൈവര്‍ കുടുങ്ങി. ഇനിയെങ്കിലും തിരക്കിട്ട് വിട്ടുപോകാതെ ഈ ബസ് വിദ്യാര്‍ഥികളെ കയറ്റുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

×