പുകഴ്ത്തിയില്ലെങ്കിലും ഞങ്ങളെ കാണാതെ പോകരുതേ.... കൊറോണക്കാലത്ത് ആരോഗ്യ- പോലീസ് - റവന്യൂ വകുപ്പുകളെ ഏറെ അനുമോദിക്കുന്നവരോട് സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അപേക്ഷയാണിത് 

New Update

"ആരോടും പരിഭവമില്ലാതെ..." എന്ന തലക്കെട്ടിൽ സമൂഹ മാധ്യമങ്ങളിലൂടെ കെ. എസ്. ഇ .ബി. തൊഴിലാളികൾ പങ്കുവെച്ച ആ സന്ദേശം ഇതാണ്;

Advertisment

publive-image

"കൊറോണ കാലം വന്നതോടെ ടി വി തുറന്നാൽ എല്ലായിടവും പോലീസിന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നിസ്സീമമായ പ്രവർത്തനങ്ങളുടെ വാർത്തകളാണ് ...

ദൈവ തുല്യരായ ആരോഗ്യ വകുപ്പ് പ്രവർത്തകരെയും, രാപ്പകൽ ഈ കരിയുന്ന വെയിലും സഹിച്ചു പണിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഞങ്ങൾ മുക്ത കണ്ഠം പ്രശംസിക്കുന്നതോടൊപ്പം, ഇവർക്കും ഇവരുടെ കുടുംബങ്ങൾക്കും ആയുരാരോഗ്യ സൗഖ്യവും ദീർഖായുസ്സും നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

നമ്മുടെ സാധാരണ ജനങ്ങളും മാധ്യമങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും കാണാതെ അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന അല്ലെങ്കിൽ ഒഴിച്ച് കൂടാനാകാത്ത ഒരു നിശബ്ദ വിഭാഗം കൂടെ ഇവിടുണ്ട്.

വളരെ ജാഗ്രതയോടെയും കൃത്യനിഷ്ഠയോടെയും, ആരോടും പരിഭവമില്ലാതെയും, നാട്ടുകാരുടെ ഇടയിൽ നിന്നും ഉണ്ടാകുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒരു ചെറു ചിരിയിൽ ഒതുക്കി വെയിലിലും, മഴയിലും ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളിലും പണിയെടുക്കുന്ന ഒരു വിഭാഗം വൈദ്യുതി ജീവനക്കാർ..

പുകഴ്ത്തിയില്ലെങ്കിലും ഒരിക്കലും കാണാതെ പോകരുത് ഞങ്ങളെ മുകളിൽ പറഞ്ഞവർക്കെല്ലാം ആവശ്യനുസരണം മാസ്ക്കും, സാനിറ്റസൈറും ഗ്ലൗസ്സും എല്ലാം സർക്കാരും,
റസിഡൻസ് അസോസിയേഷനുകളും മറ്റുള്ളവരും സൗജന്യമായി വിതരണം ചെയ്യുമ്പോൾ ഞങ്ങളുടെ സ്ഥാപനം തരുന്ന സാധന സാമഗ്രികൾ വളരെ സുഷ്മതയോടെ സുക്ഷിച്ചാണ് ഞങ്ങൾ
ഉപയോഗിക്കുന്നത്..

നിങ്ങളുടെ വിട്ടിൽ വൈദ്യുതി എത്തിക്കുന്ന സെക്ഷനോഫിസിൽ 24 മണിക്കുറും വൈദ്യുതി തകരാർ പരിഹരിക്കാൻ ഏകദേശം 20 ജീവനക്കാർ ഉണ്ടാകും. ഇവരിൽ ഒരാൾക്ക് രോഗലക്ഷണം ഉണ്ടായാൽ ബാക്കി 19 പേരും നിരിക്ഷണത്തിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഞങ്ങൾക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല എന്ന് നിങ്ങളോർക്കുക ??

ഒരു സെക്ഷനോഫിസിൽ ആറ് മാസത്തെ ജോലി പരിചയമെങ്കിലും ഇല്ലാത്ത ഒരാൾക്ക് ആ പ്രദേശത്തെ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യാൻ കഴിയില്ല എന്നറിയുമ്പോഴാണ്
ഞങ്ങൾ കുടുതൽ സുരക്ഷിതമായിരിക്കേണ്ട സാഹചര്യം നിങ്ങൾക്ക് ബോധ്യമാകൂ..?

അപകട മുഖത്ത് ജോലി ചെയ്യുന്ന ഞങ്ങൾക്ക് ഞങ്ങളുടെ സ്ഥാപനവും മേലുദ്യോഗസ്ഥർ നൽകുന്ന സ്നേഹവും , പ്രോത്സാഹനവും, ധൈര്യവും കുടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. തൽക്കാലം ഞങ്ങൾ അത് കൊണ്ട് തൃപ്തിപ്പെടാം....".

ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Advertisment