Advertisment

കുട്ടനാട് മത്സരിപ്പിക്കാൻ പി ജെ ജോസഫ് ഉയർത്തിക്കാട്ടുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 6 പഞ്ചായത്തുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട 'തോറ്റ' സ്ഥാനാർഥി ! സീറ്റിനായി കാലുമാറിയ ജോണി നെല്ലൂരും 2 തവണ പരാജയപ്പെട്ട നേതാവ് !

New Update

കൊച്ചി:  യു ഡി എഫിൽ കുട്ടനാട് സീറ്റ് പിടിച്ചെടുക്കാൻ സമ്മർദ്ദ തന്ത്രവുമായി നിൽക്കുന്ന കേരളാ കോൺഗ്രസ് - ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി ജേക്കബ്ബ് എബ്രാഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പകുതിയോളം പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നേതാവ്.

Advertisment

കുട്ടനാട് നിയോജക മണ്ഡലത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പുളിങ്കുന്ന് ഉൾപ്പെടെ 6 പഞ്ചായത്തുകളിൽ ഇദ്ദേഹം ഇടത്, ബി ഡി ജെ എസ് സ്ഥാനാർഥികളേക്കാൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

publive-image

ആകെ 13 പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. അതിൽ നീലംപേരൂർ, കാവാലം, കൈനകരി, തലവടി, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലാണ് ജേക്കബ്ബ് എബ്രാഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

അതേസമയം, മത്സരത്തിൽ പതിനൊന്നായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ച തോമസ് ചാണ്ടിക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത് ഇദ്ദേഹം തന്നെയായിരുന്നു. പഞ്ചായത്തുകൾ അടിസ്ഥാനത്തിലുള്ള കണക്കുകളിലാണ് യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ജേക്കബ്ബ് എബ്രാഹം ദയനീയ പരാജയം ഏറ്റുവാങ്ങിയത്.

ഇദ്ദേഹത്തെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. പകരം ജയസാധ്യതയുള്ള സ്ഥാനാർഥി ജോസഫ് വിഭാഗത്തിനില്ല. സീറ്റ് മോഹിച്ച് അടുത്തിടെ ജോസഫിനൊപ്പം ചാടിയ ജോണി നെല്ലൂർ സ്വന്തം മണ്ഡലമായ മൂവാറ്റുപുഴയിലും അങ്കമാലിയിലുമായി രണ്ടു തോൽവി ഏറ്റുവാങ്ങിയ നേതാവുമാണ്.

ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിൽ നിന്നും സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം യു ഡി എഫിൽ ശക്തമാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഭൂരിപക്ഷം അഭിപ്രായം.

kuttanadu
Advertisment