പത്തനംതിട്ടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത ! സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്രസ് നേതാവുമായുള്ള ചര്‍ച്ചയില്‍ ധാരണ ആകാത്തതിനാല്‍ ? തീരുമാനം 24 മണിക്കൂറിനകം !

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനു പിന്നില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള നീക്കമെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയാണ് അണിയറയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

Advertisment

publive-image

ബി ജെ പിയില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, യുവ നേതാവ് കെ സുരേന്ദ്രന്‍ എന്നീ പേരുകളായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. അതില്‍ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാനുള്ള സാദ്ധ്യതകളാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന പ്രകാരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാലാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ദേശീയ നേതൃത്വം ഇടപെട്ട് മാറ്റിവച്ചതെന്നു പറയുന്നു.

കോണ്‍ഗ്രസ് നേതാവുമായുള്ള ചര്‍ച്ചകള്‍ ദേശീയ നേതൃത്വം മുന്‍കയ്യെടുത്താണ് നടക്കുന്നത്. കേന്ദ്രത്തില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള നേതാവ് വലിയ ഓഫറുകളാണ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. അതില്‍ ധാരണയായാല്‍ ഈ നേതാവിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ആലോചന.

ഈ ചര്‍ച്ചകളില്‍ ധാരണ ആയില്ലെങ്കില്‍ കെ സുരേന്ദ്രനെ ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. തീരുമാനം ഇന്നോ നാളെയോ ഉണ്ടാകാനാണ് സാധ്യത.

loksabha ele 19 bjp
Advertisment