തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് മോന്‍സ് ജോസഫ് എം എല്‍ എയ്ക്ക് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ താക്കീത്. കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുന്നണിയുടെ വിജയ സാധ്യതയെ ബാധിക്കുന്ന വിധം പരസ്യമായ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ കെ പി സി സി അധ്യക്ഷന്റെ കര്‍ശന ഇടപെടല്‍.
/sathyam/media/post_attachments/o6EHbLYZh49e1UE6SV5t.png)
പി ജെ ജോസഫിനെ മത്സരത്തിന് പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹത്തിനൊപ്പമുള്ള ഏക അനുയായിയായ മോന്‍സ് ജോസഫിനും പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ജനമഹായാത്രയ്ക്ക് മോന്‍സിന്‍റെ മണ്ഡലമായ കടുത്തുരുത്തിയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലും ഇക്കാര്യം പരസ്യമായി മുല്ലപ്പള്ളി മോന്‍സിനോട് പറഞ്ഞിരുന്നു. മോന്‍സ് വേദിയിലിരിക്കെ ആയിരുന്നു മുല്ലപ്പള്ളി ശക്തമായ ഭാഷയില്‍ തന്നെ പ്രശ്നം തീര്‍ത്തിരിക്കണം എന്ന് മോന്‍സിനോട് ആവശ്യപ്പെട്ടത്. ഇതോടെ ജോസഫിന്റെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളുടെ പിന്തുണയുണ്ടെന്ന വാദവും അപ്രസക്തമായി.
പി ജെയെ ഇളക്കി വിടുന്നത് അദ്ദേഹത്തിനൊപ്പമുള്ളവര്‍ തന്നെയാണെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. നിയമസഭാംഗമായിരിക്കെ പെട്ടെന്ന് സീറ്റിന് അവകാശവാദവുമായി പി ജെ ജോസഫ് രംഗത്ത് വന്നത് ചിലരുടെ സമ്മര്‍ദ്ദ ഫലമാണെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ നിലവില്‍ സംസ്ഥാനത്ത് യു ഡി എഫിനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പക്ഷം പിടിക്കേണ്ടതില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കേരളാ കോണ്‍ഗ്രസിന്റെ കാര്യം ആ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഇക്കാര്യത്തില്‍ മോന്‍സ് ജോസഫിന്റെ നിലപാടുകളോടുള്ള അതൃപ്തിയാണ് മോന്‍സിന്‍റെ മണ്ഡലത്തിലെ പരസ്യ പ്രതികരണത്തിലൂടെ മുല്ലപ്പള്ളി വ്യക്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us