കോട്ടയം: നിഷ ജോസ് കെ മാണി കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്നു പ്രചരിപ്പിക്കുന്നത് കെ എം മാണിയെ ലക്‌ഷ്യം വച്ച്. മല്‍സരത്തിനില്ലെന്ന് കോട്ടയത്തെ പത്രക്കാരെ നേരിട്ട് വിളിച്ച്പോലും നിഷ ആണയിട്ട് പറഞ്ഞിട്ടും അവര്‍ തന്നെ വീണ്ടും നിഷ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലെ യഥാര്‍ത്ഥ ലക്‌ഷ്യം കേരളാ കോണ്‍ഗ്രസില്‍ ജയസാധ്യതയുള്ള വേറെ സ്ഥാനാര്‍ഥികളില്ലെന്ന പ്രചരണമാണ്.
/sathyam/media/post_attachments/9GLT9c3i8EwFgh6uggWQ.jpg)
വേറാരും ഇല്ലാത്തതിനാല്‍ നിഷയെ മത്സരിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ മാണിയുടെ അനുയായികള്‍ തന്നെ പറയണം, എങ്കില്‍ പിന്നെ നിഷയേക്കാള്‍ നല്ലത് പി ജെ ജോസഫ് അല്ലെയെന്ന്‍ !
ആ വാര്‍ത്ത മനോരമ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നുവച്ചാല്‍ മനോരമ റിപ്പോര്‍ട്ടറുറെ രാഷ്ട്രീയ ബോധം എത്രയുണ്ട് എന്നതാണ് ആ രാഷ്ട്രീയം അറിയുന്നവര്‍ ചിന്തിക്കുന്നത് ? മറ്റ് സ്ഥാപിത താല്പര്യക്കാരുടെ ലക്ഷ്യങ്ങള്‍ക്കൊത്ത വിധം നിന്നുകൊടുക്കേണ്ടതാണോ മനോരമ പത്രം എന്ന് ചിന്തിക്കേണ്ടത് അവരുടെ ന്യൂസ് എഡിറ്ററാണ്. ചില ചാനലുകാരുടെ ഗതിയും അത് തന്നെ !
ഇവരെ പ്രതീക്ഷിച്ച് വാര്‍ത്തകളറിയാന്‍ കാത്തിരുന്ന്‍ ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്ന വായനക്കാരനില്‍ മനപൂര്‍വ്വം തെറ്റിധാരണ പരത്തുന്ന രീതിയിലാണ് ചില റിപ്പോര്‍ട്ടര്‍മാരുടെ പ്രവര്‍ത്തനം.
നിഷ ജോസ് കെ മാണി സ്ഥാനാര്‍ഥി ആകില്ലെന്ന് ഏറ്റവും അറിയുന്നത് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ്. പിതാവ് മാണി എം എല്‍ എ, മകന്‍ എം പി. വീണ്ടും പാര്‍ലമെന്റ് വന്നപ്പോള്‍ മകന്റെ ഭാര്യ സ്ഥാനാര്‍ഥി എന്ന പ്രചരണമാണ് നിഷ സ്ഥാനാര്‍ഥി എന്ന വാര്‍ത്തയ്ക്ക് പിന്നിലെ 'രാഷ്ട്രീയം'. അങ്ങനെ നിഷയെ നിര്‍ത്തിയാല്‍ പിന്നെ പി ജെ ജോസഫിനെ നിര്‍ത്തിയാലെന്താ ? എന്ന് മാണി വിഭാഗം കേരളാ കോണ്‍ഗ്രസുകള്‍ ചോദിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us