ബി.ജെ.പിയുടെ മതവർഗ്ഗീയതക്കും സി.പി.എമ്മിന്റെ രാഷ്ട്രീയ ഹിംസക്കും ബാലറ്റിലൂടെ മറുപടി നൽകണം - സച്ചിൻ പൈലറ്റ്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

മലപ്പുറം:  ബി.ജെ.പിയുടെ മതവർഗ്ഗീയതക്കും സി.പി.എമ്മിന്റെ രാഷ്ട്രീയ ഹിംസക്കും ബാലറ്റിലൂടെ മറുപടി നൽകണമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്.  ആറു ദിവസങ്ങളിലായി നടന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കേവലമൊരു തെരഞ്ഞെടുപ്പല്ല വരാൻ പോകുന്നത്. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ്. മുസ്ലിംലീഗ് ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളും വികസന നയവുമെല്ലാം അഭിനന്ദനാർഹമാണ്- അദ്ദേഹം പറഞ്ഞു.

publive-image
<രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് സയ്യിദ് ഹൈദറലി തങ്ങളെ സന്ദർശിച്ചപ്പോൾ>

മുസ്ലിംലീഗ് കേവലമൊരു ഘടക കക്ഷി മാത്രമല്ല. യു.ഡി.എഫിന്റെയും യു.പി.എയുടെയും ശക്തരായ വക്താക്കൾ കൂടിയാണ്. മതേതര കക്ഷികൾ ഒറ്റക്കെട്ടായി നിന്ന് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരേണ്ട സമയമാണിത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലും അത്യുന്നത വിജയം മതേതര ശക്തികൾ ആർജ്ജിക്കുക തന്നെ ചെയ്യും.

അക്രമം ഒരു പരിഷ്‌കൃത സമൂഹത്തിന്റെ സ്വഭാവമല്ല. കേരളത്തിലെ അക്രമ രാഷ്ട്രീയം നമ്മെ ഏവരെയും വേദനിപ്പിക്കുന്ന കാര്യമാണ്. മതപരമായ വർഗ്ഗീയത ഇളക്കിവിട്ട് ഒരു ഭാഗത്തും മറുഭാഗത്തെ രാഷ്ട്രീയ ഹിംസയും ചെറുത്ത് തോൽപിക്കണം. ഇതിന് കനത്ത മറുപടി ബാലറ്റിലൂടെ നൽകാൻ തയ്യാറാകണം- അദ്ദേഹം വിശദീകരിച്ചു.

publive-image

കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ എല്ലാവരും അപലപിച്ചു. എന്നാൽ അതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾക്കെതിരെ അക്രമമുണ്ടായി. ആരും തടയാനുണ്ടായില്ല. അഞ്ചു ദിവസമെടുത്തിട്ടാണ് പ്രധാനമന്ത്രി ഈ അക്രമങ്ങളെ അപലപിച്ചത്.

ഈ ഹിംസക്കെതിരെയുള്ള മറുപടി അടുത്ത തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിയെ ജയിപ്പിച്ചുകൊണ്ടായിരിക്കണം. മലപ്പുറത്തെ ജനങ്ങളുടെ സ്‌നേഹം നെഞ്ചോടു ചേർക്കുന്നതായും സച്ചിൻ പൈലറ്റ് പറഞ്ഞു.

Advertisment